Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

നാടിനെ ഞെട്ടിച്ച് സംവിധായകൻ ജയന്‍ കൊമ്പനാടിന്റെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു...

14 OCTOBER 2017 08:08 AM IST
മലയാളി വാര്‍ത്ത

സംവിധായകനായ ജയന്‍ കൊമ്പനാടിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കോതമംഗലം നഗരസഭ ബസ് സ്റ്റാന്‍ഡിനു പിന്നിലെ മാര്‍ക്കറ്റിനു സമീപത്തെ ബൈപ്പാസ്-ലിങ്ക് റോഡരികിലെ ഫ്‌ളാറ്റില്‍ വച്ചാണ് കൊലപാതകം നടന്നത്. പ്രതി നേര്യമംഗലം പുതുക്കുന്നേല്‍ ജോബി (സില്‍വര്‍ ജോബി-28) വെള്ളിയാഴ്ച രാവിലെ കോതമംഗലം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി സംഭവം വെളിപ്പെടുത്തിയപ്പോഴാണ് ഏവരെയും ഞെട്ടിക്കുന്ന അറുംകൊല പുറംലോകമറിയുന്നത്. ജോലിക്കു പോകാതെ ജോബിയുടെ ചെലവില്‍ കഴിഞ്ഞിരുന്ന ജയനുമായി ഉണ്ടായ വാക്ക് തര്‍ക്കം അതിരുവിട്ടതാണ് ഈ ക്രൂരകൊലപാതകത്തിനു വഴിവച്ചതെന്ന് അന്വേഷണത്തില്‍നിന്നും വ്യക്തമായി.

പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ജോബിയെ ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കും. അതേ സമയം കൊല്ലപ്പെട്ട ജയന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇന്നലെ അര്‍ധരാത്രി 12 മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം കോതമംഗലത്ത് അരങ്ങേറിയത്. 3 നില കെട്ടിടത്തിലെ വാടക വീട്ടില്‍ ഹ്രസ്വ ചലച്ചിത്ര സംവിധായകന്‍ ജയന്‍ കൊമ്പനാടിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെടുകയായിരുന്നു.

പോലീസിന്റെ ചോദ്യംചെയ്യലിൽ ജോബിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ; സംവിധായകനായ ജയനും സ്റ്റുഡിയോ ജീവനക്കാരനായ താനും സുഹൃത്തുക്കളാണ്. രണ്ടു പേരും ഭാര്യമാരുമായി പിണങ്ങിക്കഴിയുന്നവരാണ്. കോതമംഗലത്തെ തന്റെ വാടക വീട്ടിലാണ് ജയനും താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നു. ജയന്‍ മറ്റ് ജോലിക്കൊന്നും പോകാതെ തന്റെ ചിലവില്‍ കഴിയുന്നത് സാമ്പത്തിക പ്രശ്‌നമുണ്ടാക്കുന്നതായി സംസാരത്തിനിടയിൽ ജോബി പറഞ്ഞു. ഇത് പിന്നീട് വാക്ക് തര്‍ക്കമായി. ജയന്‍ കത്തി വീശി. ഇത് തന്റെ നെറ്റിയില്‍ കൊണ്ടു മുറിവേറ്റപ്പോള്‍ സമനില നഷ്ടമായി. പിന്നെ കറിക്കത്തിയെടുത്ത് കഴുത്തില്‍ വെട്ടി. മറിഞ്ഞു വീണ ജയന്റെ പുറത്ത് കയറിയിരുന്ന് തലയറുത്തെടുത്തു. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം അതേ മുറിയില്‍ കിടന്നുറങ്ങി. പിന്നീട് സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസില്‍ കീഴടങ്ങിയെന്നും ജോബി മൊഴി നല്‍കി. ജോബിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കും.

ജയന്റെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഒക്കല്‍ എസ്.എന്‍.ഡി.പി. ശ്മശാനത്തിൽവച്ച് വച്ച് നടക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (7 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (8 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (8 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (8 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (8 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (8 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (8 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (8 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (8 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (9 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (9 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (9 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (10 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (10 hours ago)

Malayali Vartha Recommends