കല്യാണ നിശ്ചയത്തിന് പോലും വരന്‍ പെണ്‍കുട്ടിയെ നേരെ കണ്ടില്ലേ; അതോ മേക്കപ്പോ?

പെണ്ണുകണ്ട കുട്ടിയെയല്ല കല്യാണത്തിന് നിശ്ചയിച്ചതെന്നാരോപിച്ച് യുവാവ് വിവാഹത്തില്‍ നിന്നു പിന്മാറി. ഒടുവില്‍ പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട യുവതിയും കണ്ണൂര്‍, എടക്കാട്ടെ യുവാവും തമ്മില്‍ നിശ്ചയിച്ച വിവാഹമാണു അലസിയത്. ഇതിനെതിരേ വധുവിന്റെ വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കല്യാണനിശ്ചയത്തിനു ചെലവായ പണം പ്രതിശ്രുത വരനില്‍ നിന്നു വാങ്ങി നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്.
വരനും വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ യുവതിയെ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഇതനുസരിച്ച് നല്ല രീതിയില്‍ തന്നെ വിവാഹനിശ്ചയവും നടത്തി. ഇതിനു ശേഷമാണ് ആള്‍മാറാട്ടം ആരോപിച്ച് വരനും വീട്ടുകാരും പിന്മാറിയത്. ആള്‍മാറാട്ടവും നടത്തിയില്ലെന്നു പെണ്ണിന്റെ വീട്ടുകാര്‍ ആണയിട്ടു പറഞ്ഞിട്ടും നിലപാടു മാറ്റാന്‍ വരനോ, വീട്ടുകാരോ തയാറായില്ല.
ഇതോടെയാണ് യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് എസ്.ഐ. ഇരുകൂട്ടരെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍, വിട്ടുവീഴ്ചയ്ക്ക് വരന്റെ വീട്ടുകാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് നഷ്ടപരിഹാരം ഈടാക്കി പ്രശ്‌നം പരിഹരിച്ചത്.
https://www.facebook.com/Malayalivartha
























