Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സോളാര്‍ കേസില്‍ സർക്കാരിന് ആശയകുഴപ്പം; അവസാനനിമിഷം ആ തീരുമാനം മാറ്റിവച്ചു

14 OCTOBER 2017 11:25 AM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ആശയക്കുഴപ്പത്തേത്തുടര്‍ന്ന് അവസാനനിമിഷം മാറ്റിവച്ചു.

ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഒപ്പുവച്ച ഉത്തരവ് ആഭ്യന്തരവകുപ്പിന് കൈമാറുന്നതിനു തൊട്ടുമുമ്പു മാറ്റിവച്ചത് ഉന്നതതല ഇടപെടലിനേത്തുടര്‍ന്നെന്നു സൂചന. അന്വേഷണസംഘം വിപുലീകരിക്കുന്ന കാര്യത്തില്‍ വിശദപരിശോധന ആവശ്യമാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ചശേഷം ഉത്തരവിറക്കുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇനി തിങ്കളാഴ്ചയോടെയേ ഉത്തരവിറങ്ങൂ.

അതേസമയം, അന്വേഷണനേതൃത്വം ഏറ്റെടുക്കുന്നതില്‍നിന്നു പിന്മാറില്ലെന്ന് ഉത്തരമേഖലാ ഡി.ജി.പി: രാജേഷ് ദിവാന്‍ പറഞ്ഞു. അന്വേഷണസംഘം വിപുലീകരിക്കണമെന്നാവശ്യപ്പെട്ടു രാജേഷ് ദിവാന്‍ സര്‍ക്കാരിനു കത്ത് നല്‍കിയതായും സൂചന.

സര്‍ക്കാര്‍ ഉത്തരവ് കൈപ്പറ്റിയാലുടന്‍ അന്വേഷണം തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.

അന്വേഷണം എങ്ങനെയായിരിക്കണമെന്നു പ്രത്യേകസംഘത്തിനു തീരുമാനിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടു ഡി.ജി.പി: എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ മുമ്പ് അന്വേഷിച്ച എല്ലാ കേസും രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തിനു പുതുതായി അന്വേഷിക്കേണ്ടിവരും. കമ്മിഷന്‍ ചില കണ്ടെത്തലുകള്‍ നടത്തിയതല്ലാതെ തെളിവുകളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതു ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയാല്‍ സരിതാ എസ്. നായരുടെ മൊഴി വീണ്ടുമെടുക്കും. സരിത ആരോപണങ്ങളില്‍ ഉറച്ചുനിന്നാല്‍ ആരോപണവിധേയരായ നേതാക്കളെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യും. രാജേഷ് ദിവാന്‍ നേരിട്ട് സരിതയുടെ മൊഴിയെടുക്കുമെന്നാണു സൂചന. സോളാര്‍ ഇടപാടില്‍ ചില ഉന്നതര്‍ കൈക്കൂലി വാങ്ങിയെന്നു ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള സാഹചര്യത്തില്‍ നേതാക്കള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നടപടിയും നേരിടേണ്ടിവരും.

സോളാര്‍ ഇടപാടിലൂടെ ഒഴുകിയ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനാണിത്. സോളാര്‍ വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ എന്‍.ഡി.എ. സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിക്കുമെന്നാണു സൂചന. ഡി.ജി.പി: ഹേമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പോലീസ് നടപടികളില്‍ കുറ്റം കണ്ടെത്താന്‍ കമ്മിഷന്‍ വ്യഗ്രത കാട്ടിയെന്നു ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends