Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ദേശീയപാതയില്‍ ടാങ്കര്‍ ഇടിച്ച് മെട്രോ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

14 OCTOBER 2017 11:15 AM IST
മലയാളി വാര്‍ത്ത

ദേശീയപാതയില്‍ മുട്ടത്ത് നിയന്ത്രണം വിട്ട ടാങ്കര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അപകടം സൃഷ്ടിച്ച ലോറിയും ഡ്രൈവറും പോലീസ് കസ്റ്റഡിയിലായി. രാജസ്ഥാന്‍ നാഗൂര്‍ സ്വദേശി റാം ചന്ദര്‍ (27) ആണ് ആലുവ ട്രാഫിക്ക് പൊലീസിന്റെ പിടിയിലായത്. ചേര്‍ത്തല കുത്തിയതോട് ചരക്ക് ഇറക്കിയ ശേഷം തിരികെ വരുമ്പോള്‍ ഇന്നലെ അര്‍ദ്ധരാത്രി കുമ്പളം ടോള്‍ പ്‌ളാസ പരിസരത്ത് നിന്നാണ് പിടിയിലായതെന്ന് എസ്.ഐ മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മെട്രോ നിര്‍മ്മാണ തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി കളമശേരി എന്‍.എ.ഡി കോളനിയില്‍ വാടകക്ക് താമസിക്കുന്ന ഉത്തര്‍പ്രദേശ് സോനാബന്ദ്ര സ്വദേശികളായ രാം പ്യാരെയുടെ മകന്‍ സൂര്യകാന്ത് (32), മണിയാസ് മസീഹിന്റെ മകന്‍ ബബലു മസീഹ് (42), രാജ്ഘട് സ്വദേശി ബഹാരിയുടെ മകന്‍ ഉമേഷ് ബഹാരി (23) എന്നിവരാണ് മരിച്ചത്. പത്തടിപ്പാലത്ത് വാടകക്ക് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ഇന്ദ്രദേവിന് (22) ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നും പിന്നീട് ഭയം കൊണ്ടാണ് നിര്‍ത്താതിരുന്നതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. സെക്ഷന്‍ ഐ.പി.സി 304,308 വകുപ്പ് പ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കും ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനുമാണ് കേസ്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് ശേഷം ആലുവ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത ലോറി കളമശേരി എ.ആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 12.30ഓടെ മുട്ടം തൈക്കാവില്‍ 199 ാം നമ്പര്‍ മെട്രോ തൂണിന് സമീപമാണ് അപകടം നടന്നത്. മെട്രോ നിര്‍മ്മാണ കരാറുകാരായ എല്‍ ആന്റ് ടിയിലെ തൊഴിലാളികളാണ് നാല് പേരും. നിര്‍മ്മാണം കഴിഞ്ഞ ഭാഗത്തെ തൂണുകളിലും മറ്റും ഇരിക്കുന്ന നിര്‍മ്മാണ സാമഗ്രികളുടെ ബാക്കി നീക്കം ചെയ്യുന്നതിനായിട്ടാണ് നാലംഗ സംഘം മുട്ടത്തെത്തിയത്. ഇതിനായി വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ ലോറി ഇവരെ ഇടിച്ചുതെറിപ്പിച്ചത്.

ആലുവയില്‍ നിന്നെത്തിയ പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടം വരുത്തിയ ലോറി കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ജി.ജെ 0ഹ ഡി.ഇസഡ് 0587 നമ്പര്‍ ടാങ്കര്‍ ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് സി.സി ടി.വി കാമറയില്‍ നിന്നും പൊലീസിന് വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് വാഹന രജിസ്റ്റര്‍ നമ്പര്‍ പ്രകാരം ഉടമയെ ബന്ധപ്പെട്ട് ലോറി ആലുവയിലെത്തിക്കാന്‍ പൊലീസ് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിനിടയിലാണ് ലോറിയിലുണ്ടായിരുന്ന കെമിക്കല്‍ കുത്തിയതോട് ഇറക്കിയ ശേഷം മടക്കയാത്രയില്‍ െ്രെഡവറും വാഹനവും ടോള്‍പ്‌ളാസയില്‍ കുടുങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (7 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends