Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വളരെ കരുതലോടെ പിണറായി...കൂടിയാലോചനയില്ലാതെ ഒരു അറസ്റ്റും നടത്തരുതെന്ന് കർശന നിർദ്ദേശം

14 OCTOBER 2017 11:40 AM IST
മലയാളി വാര്‍ത്ത

സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ തിരക്കിട്ട അറസ്റ്റുകള്‍ ഉണ്ടാകില്ലെന്ന് സൂചന. മുന്‍ മുഖ്യമന്ത്രിയടക്കം പ്രമുഖര്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ പെട്ടെന്നുള്ള അറസ്റ്റ് തിരിച്ചടിയ്ക്ക് വഴിവച്ചേക്കാമെന്ന ആശങ്കയാണ് അറസ്റ്റ് വൈകിപ്പിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനക്കേസില്‍ ഇരയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിനില്ല. പ്രതികളില്‍ പലരും പ്രായം ഏറെ ആയവര്‍. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ ലൈംഗിക ശേഷി പരിശോധനയും അനിവാര്യം. കേസില്‍ പ്രതികളാകുന്നവരെല്ലാം ഉന്നത രാഷ്ട്രീയക്കാരും മുതിര്‍ന്ന ഐപിഎസുകാരും. അതുകൊണ്ട് തന്നെ അന്വേഷണ സംഘത്തിന് തലവേദനയേറെയാണ്.

സോളാറില്‍ കോണ്‍ഗ്രസ് കുടുങ്ങിയിരിക്കുകയാണ്. ഇപ്പോഴും സോളാര്‍ വെളിപ്പെടുത്തലുകളെ കുറിച്ച്‌ ജനത്തിന് രണ്ട് മനസ്സാണ്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്താല്‍ അത് സഹതാപ തരംഗത്തിന് അവസരമൊരുക്കും. അതുകൊണ്ട് തന്നെ സോളര്‍ കൂട്ട നടപടികളോടനുബന്ധിച്ച്‌ ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന മാനഭംഗക്കേസില്‍ തിരക്കിട്ട് അറസ്റ്റിനുള്ള സാധ്യത കുറവാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ അന്തിമമെങ്കിലും അതിനുള്ള രാഷ്ട്രീയാനുമതി ഈ ഘട്ടത്തിലുണ്ടാകില്ലെന്ന സൂചനയാണു സി.പി.എം നേതാക്കളും ഭരണകേന്ദ്രങ്ങളും നല്‍കുന്നത്. അല്ലാതെ ഉമ്മന്‍ ചാണ്ടിയെ അറസ്റ്റ് ചെയ്യാന്‍ സമ്മതിക്കില്ല. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു വൈകാതെ അന്വേഷണം ആരംഭിക്കും. ജാമ്യമില്ലാത്ത 376ാം വകുപ്പ് പ്രകാരമായതിനാല്‍ വേണമെങ്കില്‍ അറസ്റ്റ് ചെയ്യാം. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. വൈദ്യപരിശോധന ആവശ്യമായതിനാല്‍ അറസ്റ്റ് വേണ്ടിവരികയും ചെയ്യാം.

സോളാര്‍ അന്വേഷണക്കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍-വിജിലന്‍സ് അന്വേഷണങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ കരട് തയ്യാറായി. ചീഫ് സെക്രട്ടറിയുടെ ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. വെള്ളിയാഴ്ച ഉത്തരവിറങ്ങുമെന്ന് കരുതിയിരുന്നെങ്കിലും അവസാനനിമിഷം കൂടുതല്‍ പരിശോധനകള്‍ക്കായി ഇതു മാറ്റിവയ്ക്കുകയായിരുന്നു. ഉത്തരവ് കൈപ്പറ്റിയാലുടന്‍ നടപടികള്‍ തുടങ്ങുമെന്ന് അന്വേഷണസംഘത്തലവന്‍ ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍ പറഞ്ഞു.

ഇതിനായി അടുത്ത ദിവസം അദ്ദേഹം തിരുവനന്തപുരത്തെത്തും. ഉത്തരവ് പുറത്തിറങ്ങുന്നമുറയ്ക്ക് രാജേഷ് ദിവാന്‍ നേരിട്ട് സരിതയുടെ മൊഴിയെടുക്കും. ആരോപണങ്ങളില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനാണിത്. തുടര്‍ന്നായിരിക്കും നേതാക്കളെ പ്രതിയാക്കി കേസെടുക്കുക. എ.ഡി.ജി.പി. പത്മകുമാറിന്റെ പേരിലും അന്വേഷണമുണ്ടാകും. ഡിജിപി ഹേമചന്ദ്രനെതിരെ തെളിവ് നശിപ്പിക്കലിനും കേസു വരും. ഒട്ടേറെപ്പേര്‍ പീഡിപ്പിച്ചുവെന്ന സരിതയുടെ മൊഴിയില്‍ നടപടിയെടുത്തില്ലെന്ന് കമ്മിഷനെ സരിത അറിയിച്ചിരുന്നു.

മാനഭംഗത്തിനിരയാകുന്ന സ്ത്രീയുടെ പരാതിയിന്മേല്‍ സ്വീകരിക്കുന്ന ഈ നടപടിക്രമം ഇപ്പോഴത്തെ കേസില്‍ പാലിക്കാനാകുമോയെന്ന സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. അതുകൂടി കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ തീരുമാനമെടുക്കാനുള്ള സാധ്യതയാണു ഭരണകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാം. സ്ത്രീയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലുള്ള പൊലീസ് നടപടിയെന്നു പരാതിപ്പെട്ട് എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാം.

സരിതയ്ക്കും ഇനി മൊഴി മാറ്റണമെങ്കില്‍ അത് ഒന്നാം സാക്ഷിയെന്ന നിലയില്‍ വിചാരണക്കോടതിയില്‍ മാത്രമേ പറ്റൂ. ജുഡീഷ്യല്‍ കമ്മിഷനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള നടപടി ആയതിനാല്‍ മറിച്ചൊരു നിലപാടുണ്ടെങ്കില്‍ അതു കോടതിയെ ബോധ്യപ്പെടുത്തണം. ഇരയുടെ മൊഴിയും മെഡിക്കല്‍ തെളിവുകളുമാണ് ഇത്തരം കേസുകളില്‍ നിര്‍ണായകം.

അറസ്റ്റ് ചെയ്യാതെ ഇത്തരമൊരു കേസില്‍ അന്വേഷണം നടത്താനാകില്ല. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്താന്‍ നിരവധി ചോദ്യം ചെയ്യലും വേണ്ടി വരും. ഈ സാഹചര്യത്തില്‍ കേസെടുത്താല്‍ ഉമ്മന്‍ ചാണ്ടിയുടേയും പത്മകുമാറിന്റേയും അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിലാണ്. അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. റിമാന്‍ഡ് ചെയ്യുകയും വേണം. ഇതൊക്കെ സര്‍ക്കാരിനെ ആലോചിക്കുന്നുണ്ട്. രാഷ്ട്രീയ സഹാചര്യം കോണ്‍ഗ്രസിന് അനുകൂലമാക്കാന്‍ ഇത് ഉപകരിക്കുമോ എന്നാണ് സി.പി.എം പരിശോധിക്കുന്നത്. ഇടതു പക്ഷത്തുള്ള എംഎല്‍എ കെബി ഗണേശ് കുമാറിനെതിരേയും ആരോപണമുണ്ട്. എന്നാല്‍ ഇതിലൊന്നും അന്വേഷണമില്ല.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ആശയക്കുഴപ്പത്തേത്തുടര്‍ന്ന് അവസാനനിമിഷം മാറ്റിവച്ചുവെന്നും സൂചനയുണ്ട്. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം ഒപ്പുവച്ച ഉത്തരവ് ആഭ്യന്തരവകുപ്പിന് കൈമാറുന്നതിനു തൊട്ടുമുമ്ബു മാറ്റിവച്ചത് ഉന്നതതല ഇടപെടലിനേത്തുടര്‍ന്നെന്നു സൂചന. അന്വേഷണസംഘം വിപുലീകരിക്കുന്ന കാര്യത്തില്‍ വിശദപരിശോധന ആവശ്യമാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ചശേഷം ഉത്തരവിറക്കുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇനി തിങ്കളാഴ്ചയോടെയേ ഉത്തരവിറങ്ങൂ.

ജുഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലുകളെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നാണു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. അന്വേഷണം എങ്ങനെയായിരിക്കണമെന്നു പ്രത്യേകസംഘത്തിനു തീരുമാനിക്കാമെന്നും നിര്‍ദേശിച്ചിരുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടു ഡി.ജി.പി: എ. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ മുമ്ബ് അന്വേഷിച്ച എല്ലാ കേസും രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘത്തിനു പുതുതായി അന്വേഷിക്കേണ്ടിവരും. കമ്മിഷന്‍ ചില കണ്ടെത്തലുകള്‍ നടത്തിയതല്ലാതെ തെളിവുകളൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്തതു ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നതോദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയാല്‍ സരിതാ എസ്. നായരുടെ മൊഴി വീണ്ടുമെടുക്കും. സരിത ആരോപണങ്ങളില്‍ ഉറച്ചുനിന്നാല്‍ ആരോപണവിധേയരായ നേതാക്കളെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യും.

സോളാര്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം മുമ്പാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസന്വേഷണമടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പീഡന പരാതിയിലും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് തിരിച്ചടികള്‍ ഭയന്ന് തിരിക്കിട്ട അറസ്റ്റ് ഒഴിവാക്കാന്‍ സി.പി.എം നേതൃത്വവും ഭരണകേന്ദ്രങ്ങളും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനമാണ് അന്തിമമെങ്കിലും അതിന് രാഷ്ട്രീയ അനുമതി ഈ സാഹചര്യത്തില്‍ നല്‍കില്ലെന്നും സൂചനകളുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വൈകാതെ അന്വേഷണം തുടങ്ങും. 376ാം വകുപ്പ് ജാമ്യമില്ലാത്ത കുറ്റങ്ങളായതിനാല്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാം. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. സാധാരണ മാനഭംഗക്കേസുകളില്‍ സ്ത്രീകളുടെ പരാതിയില്‍ സ്വീകരിക്കുന്ന നടപടിക്രമം ഇപ്പോഴത്തെ സാഹചര്യത്തില്‍ പാലിക്കാനാകുമോയെന്ന സംശയവും ഉണ്ട്. അതിനാല്‍ ഏറെ കരുതലോടെ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥരും സര്‍ക്കാരും ഒരു തീരുമാനമെടുക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends