നടി ആക്രമിക്കപ്പെട്ടതിനുശേഷം ദിലീപിനെതിരെ ഗൂഢാലോചന നടന്നു; ഇനി പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടന്നുവെന്ന് കാട്ടി ഫെഫ്ക അംഗം സലിം ഇന്ത്യ പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കേന്ദ്രസർക്കാർ നടപടിയെടുക്കാനൊരുങ്ങുന്നു. പരാതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്കാണ് സലിം കത്തയച്ചത്. നടി ആക്രമിക്കപ്പെട്ടതിനുശേഷം ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന പരാതിയുമായി ആദ്യം മുതലേ നടപടിയെടുക്കുന്ന വ്യക്തിയാണ് സലിം ഇന്ത്യ. ദിലീപിനെ കേസിൽ കുടുക്കിയതാണെന്ന് തുടക്കം മുതലേ സലിം വാദിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്നും അതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തില്ല.
ഇതേത്തുടർന്നാണ് ദിലീപുമായി ബന്ധപ്പെട്ടവര്‍ കേന്ദ്രസര്‍ക്കാരിനെ ആശ്രയിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ദിലീപുമായി ബന്ധപ്പെട്ടവര്‍ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ ജൂലായ് 10ന് അറസ്റ്റിലായി ദിലീപ് 85ാം ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. അറസ്റ്റ് നടന്ന് 100 ദിവസത്തിലേക്ക് അടുക്കുമ്പോഴും ദിലീപിനെതിരായ കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സലീമിന്റെ ഈ പരാതിയിൽ ചീഫ് സെക്രട്ടറിയോടാണ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























