ഹൃദ്രോഹികളെ പരിചരിക്കുന്ന നഴ്‌സ് മറ്റുള്ളവരുടെ ഹൃദയമിടിപ്പ് കൂട്ടുന്നു; പരാതിയുമായി ബന്ധുക്കള്‍

നഴ്‌സുമാര്‍ സിമ്പിളായിരിക്കണം. രോഗിയുടെ മൂഡ് കളയരുത് എന്നൊക്കെയുള്ള പഴയ സങ്കല്‍പങ്ങള്‍ മാറിമറിയുകയാണ്. എട്ടുവര്‍ഷമായി ഹൃദ്രോഗികളെ പരിചരിച്ച കാര്‍ഡിയാക് സ്‌പെഷലിസ്റ്റ് നഴ്‌സായ ഫ്‌ളോറിഡയില്‍ നിന്നുള്ള ലോറന്‍ ഡ്രെയിന്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. അനേകം ജീവനുകളെയാണ് ഇവര്‍ രക്ഷിച്ചത്. എന്നാല്‍ ലോറന്റെ ഈ സേവനത്തിനല്ല ആരാധകര്‍ ഉള്ളത്. പകരം അവരുടെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ക്കാണ്. ഇതോടെ പല ബന്ധുക്കളും അവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ 36 ലക്ഷം പേരാണ് ലോകത്തേറ്റവും സെക്‌സിയായ ഈ നഴ്‌സിനെ ഫോളോ ചെയ്യുന്നത്. വര്‍ഷങ്ങള്‍ നീണ്ട തിരക്കേറിയ കരിയറിനുശേഷം ജോലിയില്‍ നിന്ന് താല്‍ക്കാലിക അവധിയെടുത്താണ് ലോറന്‍ മോഡലെന്ന നിലയ്ക്കുള്ള ജീവിതം ആരംഭിച്ചത്. യാത്രയില്‍ പകര്‍ത്തുന്ന തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കുന്നതിലും അവര്‍ക്ക് സന്തോഷമേയുള്ളൂ.
ലോറന്‍ ആരോഗ്യ സംരക്ഷണത്തിലും ഫിറ്റ്‌നസ് സംരക്ഷിക്കുന്നതിലും ജീവിതത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിലും ജാഗ്രത പുലര്‍ത്തുന്നു. ജീവിതത്തില്‍ സജീവമായി നില്‍ക്കുകയെന്നതാണ് കൂടുതല്‍ ആയുസ്സ് ലഭിക്കാനുള്ള മാര്‍ഗമെന്നും ലോറന്‍ കരുതുന്നു. എട്ടുവര്‍ഷത്തെ കരിയറിനിടെ, ഒരു അത്‌ലറ്റിന് ഹൃദ്രോഗമുണ്ടായതായി തനിക്ക് അനുഭവമില്ലെന്ന് ലോറന്‍ പറയുന്നു. അത്‌ലറ്റിന്റേതു സമാനമായ ശരീരം സംരക്ഷിക്കുകയാണ് ലോറന്റെയും ലക്ഷ്യം.

https://www.facebook.com/Malayalivartha























