Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എ.കെ ആന്റണിയുടെ മകന്‍ പ്രതിരോധ ഇടപാടില്‍ സഹായിക്കാമെന്ന് സരിതയ്ക്ക് വാഗ്ദാനം നല്‍കിയത്  കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ബി.ജെ.പിയില്‍ ശക്തമാകുന്നു 

14 OCTOBER 2017 04:14 PM IST
മലയാളി വാര്‍ത്ത

ടീം സോളാര്‍ പദ്ധതികളുടെ പങ്കാളിത്തം പ്രതിരോധ ഇടപാടുകളില്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കാമെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയുടെ മകന്‍ വാഗ്ദാനം നല്‍കിയെന്ന സരിതാ എസ്. നായരുടെ പരാതി ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ ആയുധമാക്കുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ബി.ജെ.പിയുടെ പല നേതാക്കളും സംഘപരിവാറുമായി ബന്ധപ്പെട്ടവരും പാര്‍ട്ടിയില്‍ ഉന്നയിക്കും. ഇത്രയും ഗൗരവമായ വിഷയം സംസ്ഥാനത്തെ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കാതെ കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് എ.ബി.വി.പിയുടെ മുന്‍ അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സന്ദീപ് വെള്ളിയാഴ്ച ഒരു ചാനല്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതേക്കുറിച്ച് താന്‍ വ്യക്തിപരമായി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം മലയാളി വാര്‍ത്തയോട് പ്രതികരിച്ചു. 

അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചിട്ട് തീരുമാനം അറിയിക്കാമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ മകന്റെ കമ്പനി വഴിവിട്ട് ലാഭം നേടിയെന്നുളള വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുകയാണ്. അതിനെ പ്രതിരോധിക്കാന്‍ മുന്‍ പ്രതിരോധമന്ത്രിയുടെ മകനെ തന്നെ ആയുധമാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അങ്ങനെയെങ്കില്‍ ഇതിനകം ദേശീയ രാഷ്്ട്രീയത്തില്‍ ചര്‍ച്ചയായ സോളാര്‍ കേസ് കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ ഇളക്കുന്ന ചരിത്ര സംഭവമാകും. എ.കെ ആന്റണി കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും സ്വീകാര്യനായ നേതാവായതിനാല്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ക്കും സാധ്യതയുണ്ട്.

സാധാരണ ആന്റണിയെ പോലൊരാളുടെ മകനെതിരെ വാര്‍ത്തവരുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഒതുക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം പലപത്രങ്ങളും ആന്റണിയുടെ മകനെന്ന പേരില്‍ തന്നെയാണ് വാര്‍ത്ത നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനെന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് സരിതയുടെ പരാതിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സരിത നല്‍കിയ പരാതിയോടൊപ്പം ആന്റണിയുടെ മകന്റെ ഫോണ്‍ നമ്പറും ഉണ്ട്. 

മുമ്പ് പരാതി നല്‍കിയെങ്കിലും അത് സര്‍ക്കാരോ അന്വേഷ ഏജന്‍സികളോ കാര്യമായി പരിശോധിച്ചില്ല. അതിനിടെ മംഗളം ചാനല്‍ വാര്‍ത്ത പുറത്തുവിട്ടു. എന്നാല്‍ ആന്റണിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് കരുതി ചിലര്‍ നടത്തുന്ന വ്യാജപ്രചരണമാണിതെന്നാണ് അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കാന്‍ രണ്ട് സാധ്യതകളാണ് ബി.ജെപിക്ക് മുന്നിലുള്ളത്. പാര്‍ട്ടി അധ്യക്ഷന്റെ കുടുംബത്തെയും രാജ്യത്തെ തകര്‍ന്ന സമ്പദ് വ്യവസ്ഥ കേന്ദ്രസര്‍ക്കാരിനെയും വിവാദങ്ങളില്‍ നിന്നകറ്റി ജനശ്രദ്ധതിരിച്ചുവിടുക, 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കോണ്‍ഗ്രസിനെ ശിഥിലമാക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (6 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends