മുന്‍ അന്വേഷണത്തില്‍ വീഴ്ചകളുണ്ടായിട്ടുണ്ട്, തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി ശ്രമം നടന്നിരുന്നുവെന്ന് സരിത

മുന്‍ അന്വോഷണസംഘത്തിനെതിരെ പരാതി ഉന്നയിച്ച് സരിത എസ് നായര്‍. മുന്‍ അന്വേഷണത്തില്‍ വീഴ്ച
കളുണ്ടായിട്ടുണ്ടെന്ന് സരിത എസ് നായര്‍. സരിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി ശ്രമം നടന്നിരുന്നുവെന്നും സരിത പറഞ്ഞു. കത്ത് മുഖ്യമന്ത്രി ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്. പീഡിപ്പിച്ചവരുടെ പേരുകള്‍ സരിത ആവര്‍ത്തിച്ച് പറഞ്ഞു.
സരിത എസ് നായരെന്ന സ്ത്രീ കേരള രാഷ്ട്രീയത്തില്‍ അഴിച്ച് വിട്ടത് ഒരു കൊടുങ്കാറ്റിനെ ആയിരുന്നു. അധികാരത്തിലിരുന്നവര്‍ തന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തതിന്റെ മുമ്പെങ്ങും കേട്ടിട്ടില്ലാത്ത വെളിപ്പെടുത്തലുകളില്‍ കസേരകള്‍ ഇളകി.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യേഗസ്ഥരും അടക്കം കുരുക്കിലായിരിക്കുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്ന സരിത ഒരു വെളിപ്പെടുത്തല്‍ കൂടി നടത്തി.
യുഡിഎഫ് ഭരണകാലത്ത് സോളാര്‍ വിവാദം കത്തി നില്‍ക്കുന്ന നേരത്താണ് സരിത എസ് നായരുടെ നഗ്‌നദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ചത്. ദൃശ്യങ്ങള്‍ തന്റേത് തന്നെ ആണെന്ന് സരിത സമ്മതിച്ചിരുന്നു. സരിതയുടെ നഗ്‌നദൃശ്യങ്ങള്‍ ആര് പുറത്ത് വിട്ടു എന്ന ചോദ്യം അന്ന് തന്നെ ഉന്നയിക്കപ്പെട്ടിരുന്നു.
തന്റെ കയ്യിലെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആണെന്ന് സരിത വെളിപ്പെടുത്തിയിരുന്നു. ആ ഉദ്യോഗസ്ഥന്‍ ആരെന്ന് സരിത എസ് നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നു.
മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള തന്റെ നഗ്‌നദൃശ്യങ്ങള്‍ പുറത്ത് വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായ ഐജി പത്മകുമാര്‍ ആണെന്ന് സരിത വെളിപ്പെടുത്തുന്നു. നേരത്തെ സരിത ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























