മോഷണക്കേസില്‍ പിടിയിലായ സീരിയല്‍ നടി ഉടായ്പ്പിന്റെ ഉസ്താദ്

മോഷണക്കേസില്‍ പിടിയിലായ സീരിയല്‍ നടി തനൂജ ഉടായ്പ്പിന്റെ ഉസ്താദ്. ക്യാമറയ്ക്ക് മുന്നില്‍ അഭിനയം തുടങ്ങും മുമ്പേ ഇവര്‍ ജീവിതത്തില്‍ അഭിനയം തുടങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത സുഹൃത്തായ രൈരുനായരുടെ ധര്‍മടം ചിറക്കുനിയിലെ വീട്ടില്‍ സുമതി എന്ന പേരില്‍ രണ്ട് വര്‍ഷം ജോലി ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ബാംഗലൂരുവില്‍ നിന്ന് 35 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ തൊണ്ടുമുതലുകള്‍ കണ്ടെടുക്കാനും തെളിവെടുക്കാനും തലശേരിയില്‍ എത്തിച്ചപ്പോഴാണ് തനൂജ തന്റെ തട്ടിപ്പിന്റെ രഹസ്യങ്ങള്‍ പുറത്ത് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ഇതോടെ പൊലീസ് രൈരു നായരുടെ വീട്ടിലെത്തി അന്വേഷണം നടത്തി, സംഭവം സ്ഥിരീകരിച്ചു. അതേസമയം വ്യാജപ്പേരില്‍ ജോലി ചെയ്തത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. ധര്‍മടത്തെ സഹകരണ ബാങ്കില്‍ സുമതി എന്ന പേരിലാണ് തനൂജ അക്കൗണ്ട് തുടങ്ങിയത്. രൈരുനായരുടെ വീട്ടില്‍ നിന്ന് പലപ്പോഴായി ഇവര്‍ തലശേരിയിലേക്ക് പോയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് തിക്കൊടിയിലുള്ള സുഹൃത്ത് വഴിയാണ് ഇവര്‍ രൈരുനായരുടെ വീട്ടില്‍ വേലയ്‌ക്കെത്തിയത്. ഇവിടെ എത്തിയ ശേഷം ജോലിയെടുക്കുന്നതിലും കൂടുതല്‍ സമയം മൊബൈലില്‍ സംസാരിക്കാനാണ് താരം കണ്ടെത്തിയത്. ഇത് വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തനിക്ക് മൊബൈല്‍ ഇല്ലാതെ ജീവിക്കാനാവില്ലെന്ന് പറഞ്ഞ് താരം ജോലി ഉപേക്ഷിച്ചു.
തനൂജ ജോലിക്ക് എത്തിയ ശേഷം രൈരുനായരുടെയും ഭാര്യയുടെയും പാസ്‌പോര്‍ട്ടും ട്രാവല്‍ ബാഗും ഒരു മൊബൈല്‍ഫോണും കാണാതായെന്ന് പൊലീസ് അന്വേഷണത്തില്‍ മനസിലായി. എന്നാല്‍ തനൂജയാണോ അവ മോഷ്ടിച്ചതെന്ന് വ്യക്തമല്ലെന്ന് രൈരുനായര്‍ പൊലീസിന് മഴി നല്‍കി. അതുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്നും രൈരു നായര്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് തനൂജ ബാംഗലൂരുവിലെ കനകപുര രഘുവനഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് 35 പവന്‍ കവര്‍ന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം തലശേരി ടെമ്പിള്‍ ഗേറ്റ് റോഡിലെ ക്വാട്ടേഴ്‌സില്‍ നിന്ന് കേരള, കര്‍ണാടക പൊലീസ് സംയുക്തമായാണ് താരത്തെ വലയിലാക്കിയത്.
മലയാള സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ രണ്ട് മാസം മുമ്പാണ് പയ്യന്നൂര്‍ സ്വദേശിനിയുടെ ബാംഗലൂരുവിലെ വീട്ടില്‍ ജോലിക്കെത്തിയത്. ഏതാനും ദിവസം കൊണ്ട് വീട്ടുകാരുടെ പൊന്നോമനയായ തനൂജ പിന്നീട് ഇവിടെ നിന്ന് മുങ്ങി. അതിന് ശേഷമാണ് ആഭരണങ്ങള്‍ കാണാതായത് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























