ദിലീപിനെതിരെ കൂടുതൽ ആരോപണങ്ങൾ; തൊണ്ടിമുതൽ നശിപ്പിക്കാൻ ശ്രമിച്ചെന്ന സ്വാധീനമുള്ള തെളിവുകൽ പുറത്ത്; വ്യാജ മെഡിക്കൽ രേഖയുണ്ടാക്കിയത് കയ്യോടെ പൊക്കി പോലീസ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് വ്യാജ മെഡിക്കൽ രേഖയുണ്ടാക്കിയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 നും തുടർന്ന് 21വരെ മൂന്ന് ദിവസം ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെന്നാണ് ദിലീപ് വരുത്തിത്തീർത്തതെന്ന് പൊലീസ് പറഞ്ഞു.
ദിലീപ് പറഞ്ഞിട്ടാണ് മെഡിക്കൽ രേഖ നൽകിയതെന്ന് ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദിലീപിനെ പരിചരിച്ച നഴ്സിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് എപ്പോൾ ഡിസ്ചാർജ് ആയെന്നും പോലീസിന് കണ്ടെത്താനായിട്ടില്ല.
എന്നാൽ തൊണ്ടിമുതൽ നശിപ്പിക്കാൻ ശ്രമിച്ചെന്ന സ്വാധീനമുള്ള തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആശുപത്രിയിലായിരുന്നു എന്നു പറഞ്ഞ ദിവസങ്ങൾ ഷൂട്ടിങ് ലൊക്കേഷനിൽ ദിലീപ് ഉണ്ടായിരുന്നു എന്നതിനും തെളിവുകൾ പോലീസിന്റെ കൈകളിൽ.
https://www.facebook.com/Malayalivartha

























