ഉമ്മന്‍ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം: സരിത എസ്. നായര്‍

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിതൃതുല്യനാണെന്ന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞത് അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരമാണെന്നും എന്റെ നിസഹായവസ്ഥ അദ്ദേഹം ചൂഷണം ചെയ്‌തെന്നും സരിത എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ നല്‍കിയ പുതിയ പരാതിയില്‍ പറയുന്നു. പരാതി മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് നല്‍കി. ഇതില്‍ തിടുക്കപ്പെട്ട് അന്വേഷണം ഉണ്ടാവില്ലെന്നാണ് അറിയുന്നത്. ഉമ്മന്‍ചാണ്ടിയും തമ്പാനൂര്‍ രവിയും പറഞ്ഞതനുസരിച്ചാണ് ഞാന്‍ മാധ്യമങ്ങളെ കണ്ടത്. എനിക്ക് പരാതി പറയാനുള്ള പദവിയിലിരുന്ന ഉമ്മന്‍ചാണ്ടി എന്നെ ചൂഷണം ചെയ്തു. മുമ്പും പല ബിസിനസുകള്‍ ചെയ്തിട്ടുണ്ട്. അതിനൊക്കെ വേണ്ടിയും പണിത്തുമായി ആര്‍ക്കും വഴങ്ങേണ്ടി വന്നിട്ടില്ല. എന്നാല്‍ യു.ഡി.എഫ് മന്ത്രിസഭയിലെ ചിലര്‍ സ്ത്രീകളെ ഉപഭോഗവസ്തുവായി കണ്ടിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
സോളാര്‍ കേസില്‍ അന്നത്തെ സര്‍ക്കാരിലെ ഭൂരിഭാഗം പേരും കുടുങ്ങുമായിരുന്നു. പക്ഷെ, അധികാരം ഉപയോഗിച്ച് പൊലീസിനെയും ജുഡീഷ്യറിയെയും സ്വാധീനിപ്പ് തന്റെ പരാതികള്‍ അട്ടിമറിക്കുകയായിരുന്നു. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കിടെ അവരിലാരോ തന്റെ കത്തിന്റെ ചിലഭാഗങ്ങള്‍ പുറത്ത് വിടുകയായിരുന്നു. ശേഷം കോണ്‍ഗ്രസുകാര്‍ ചാനലുകളിലൂടെ തന്നെ മോശമായി ചിത്രീകരിക്കാന്‍ മല്‍സരിച്ചെന്നും സരിത പരാതിയില്‍ ആരോപിക്കുന്നു. സോളാര്‍ കമ്പനിയുടെ പണം ബിജുരാധാകൃഷ്ണന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും മറ്റ് മന്ത്രിമാര്‍ക്കും നല്‍കുകയും മറ്റ് ചില കാര്യങ്ങള്‍ക്ക് വകമാറ്റുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് കമ്പനി പ്രതിസന്ധിയിലായതും നിയമപ്രശ്‌നങ്ങള്‍ അഴിയാക്കുരുക്കായതുമെന്നും പറയുന്നു.
കത്തിലും കമ്മീഷനിലും പറഞ്ഞ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചതാണ്. സരിതയ്ക്ക് ക്രഡിബിലിറ്റിയില്ലെന്ന് ജസ്റ്റിസ് കമാല്‍പാഷ ഒരു വിധിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ചാണ്ടിയും മുന്നണിയും കോടതികളില്‍ പ്രതിരോധിക്കുന്നത്. താന്‍ പറഞ്ഞത് ശരിയാണോ എന്നറിയാന്‍ അന്വേഷണം നടത്തിയില്ല. കമാല്‍പാഷ ടീം സോളാറിന്റെ കസ്റ്റമര്‍ ആയിരുന്നു. കമ്പനിക്ക് അദ്ദേഹം ഗുഡ് വില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. അതിനാല്‍ വിശ്വാസ്യതയില്ലെന്ന കാരണം പറഞ്ഞ പരാതി തള്ളിക്കളയരുതെന്നും സരിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha


























