ദിലീപ് ഒന്നാം പ്രതിയാകാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥയായ ബി.സന്ധ്യക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങി താരവും ശിങ്കിടിമാരും

യുവനടിയെ പീഡിപ്പിച്ച കേസിൽ ഗൂഢാലോചനാകുറ്റത്തിന് ദിലീപ് ഒന്നാം പ്രതിയാകാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥയായ ബി.സന്ധ്യക്കെതിരെ കോടതിയെ സമീപിക്കാൻ താരവും ശിങ്കിടിമാരും ആലോചിക്കുന്നു. സന്ധ്യക്കെതിരെ നീക്കങ്ങൾ ശക്തമാക്കി കോടതിയിൽ നിന്ന് രക്ഷപ്പെടാനാണ് ദിലീപ് ശ്രമിക്കുന്നത്.
ലിംഗ ഛേദം സംഭവിച്ച സ്വാമി ഗംഗേശാനന്ദയെ ഇതിനകം രംഗത്തിറക്കി കഴിഞ്ഞു. സത്യസന്ധയായ ഉദ്യാഗസ്ഥയാണ് സന്ധ്യ. കണ്ണമ്മൂലയിൽ ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹം കൈയേറിയ സംഭവം വിവാദമാക്കി സന്ധ്യയുടെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യാനാണ് ശ്രമം. സന്ധ്യ ശരിയല്ലെന്ന് വരുത്തി തീർത്താൽ അന്വേഷണം മറ്റൊരു വഴിക്ക് തിരിയുമെന്നാണ് ദിലീപിന്റെ കണക്കുകൂട്ടൽ.
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകരുമായി നടത്തിയ കൂടിയാലോചനകൾക്കൊടുവിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാൻ ബി.സന്ധ്യ തീരുമാനിച്ചത്. വിഷയത്തിൽ കൃത്യം നടത്തിയവരെക്കാൾ കുറ്റക്കാർ ഗൂഢാലോചന നടത്തിയവരാണ് എന്ന കണക്കുകൂട്ടലിലാണ് പോലീസ് നീങ്ങുന്നത്. ഇത്തരമൊരു വാദഗതിക്ക് കോടതിയിൽ നിലനിൽപ്പുണ്ടെന്ന ഉപദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായും ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തി. എല്ലാവരുടെയും സമ്മതത്തോടെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
എന്നാൽ സന്ധ്യക്കെതിരായ നീക്കങ്ങൾ ഫലിക്കാൻ യാതൊരു സാധ്യതയുമില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊറാലിറ്റി അന്വേഷണത്തെ സ്വാധീനിക്കുകയില്ല. അത്തരം വാദഗതികൾ കോടതികൾ അംഗീകരിക്കാൻ തരമില്ല. സന്ധ്യയല്ല ആര് അന്വേഷിച്ചാലും ദിലീപ് നടത്തിയ കുറ്റകൃത്യങ്ങൾ ഗുരുതര കുറ്റങ്ങൾ തന്നെയാണ്.
ഐ.ജി.സന്ധ്യയും മഞ്ജു വാര്യരും തമ്മിൽ ബന്ധമുണ്ടെന്ന് വരുത്തി തീർക്കാനും ദിലീപ് നേരത്തെ ശ്രമിച്ചിരുന്നു. തനിക്ക് പിന്നിലെ കേസ് മഞ്ജു സൃഷ്ടിച്ചതാണെന്നായിരുന്നു ആരോപണം. കേസിലെ പ്രൈമറി എവിഡൻസായ മൊബൈൽ ഫോൺ കിട്ടിയില്ലെങ്കിലും അത് നശിപ്പിച്ചതായി മൊഴി നൽകിയ ജൂനിയർ അഭിഭാഷകനെ മാപ്പു സാക്ഷിയാക്കി അന്വേഷണ സംഘം കോടതിയെ സമീപിക്കും.
https://www.facebook.com/Malayalivartha























