മലകേറാൻ ഒപ്പമുണ്ടായിരുന്നത് ഗണേഷ് കുമാറിന്റെ പിഎ അടക്കമുള്ള നാലംഗ സംഘം

ശബരിമലയിലെത്തുന്ന വിഐപികൾക്കെല്ലാം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പൊലീസ് സുരക്ഷ നൽകാറുണ്ട്. എന്നാൽ ദിലീപിന് പമ്പയിൽ നിന്ന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. ഒപ്പമുണ്ടായിരുന്നത് അനുജൻ അനൂപും സഹോദരി ഭർത്താവും. പിന്നെ ഗണേശ് കുമാറിന്റെ പിഎയും.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായി ജയിലിലായപ്പോൾ തന്നെ ദിലീപ് വൃതമെടുക്കൽ തുടങ്ങിയിരുന്നു. താടിപോലും എടുക്കാതെയുള്ള കഠിന വ്രതം. സുഹൃത്തുക്കളും ബന്ധുക്കളുമൊല്ലാം നിർബന്ധിച്ചിട്ടുണ്ട് താടി എടുക്കാൻ നടൻ തയ്യാറായില്ല. ജയിൽ വാസത്തിനിടയിൽ ആദ്യം പതറിയ ദിലീപ് ആത്മവിശ്വാസം വീണ്ടെടുത്ത് ആത്മീയ വഴിയിലൂടെ സഞ്ചരിച്ചു.
ജാമ്യം കിട്ടി പുറത്തിറങ്ങിയ നടൻ നേർച്ചകളെല്ലാം ഓരോന്നോരോന്നായി ചെയ്തു. ഗുരുവായൂർ അടക്കമുള്ള ക്ഷേത്രങ്ങളിലെത്തി. പള്ളിയിൽ പോയും മെഴുകുതി കത്തിച്ചു. ഇന്ന് ശബരിമലയിലും എത്തി. ഇതോടെ വ്രതക്കാലം തീരുകയാണ്. ഇനി താടിയെടുക്കും. നാളെ കമ്മാര സംഭവത്തിന്റെ സെറ്റിലുമെത്തും. അങ്ങനെ ദിലീപ് വീണ്ടും നടനായി മാറുകയാണ്.
ഇന്നലെ രാത്രി ആലുവയിലെ വീട്ടിലായിരുന്നു കെട്ടുനിറ. രാവിലെ 3.45 ഓടെ പമ്പാ ഗണപതിയെ തൊഴുതു. ഇതിനിടെ ദിലീപ് എത്തിയത് പൊലീസ് വയർലെസിലൂടെ സന്ദേശമായെത്തി. എന്നാൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസുകാർ അനുഗമിക്കരുതെന്നായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശം.

ഇരുമുടി കെട്ടും കറുത്ത മുണ്ടും കറുത്ത ഷർട്ടുമായിരുന്നു വേഷം. പതിവ് അയ്യപ്പവേഷത്തിൽ താടിയുമായി ദിലീപ് ഇരുട്ടത്ത് മലകയറി. ആരും നടനെ തിരിച്ചറിഞ്ഞില്ല. ഒരു മണിക്കൂർ കൊണ്ട് നാല് കിലോ മീറ്റർ നീളം വരുന്ന കാനനപതായിലൂടെ ദിലീപ് അതിവേഗം നടന്നു നീങ്ങി. ഒരു മണിക്കൂർ കൊണ്ട് സന്നിധാനത്ത് എത്തി. പിന്നെ ശബരി ഗസ്റ്റ് ഹൗസിൽ വിശ്രമം. ഗണേശ് കുമാറിന്റെ പിഎ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പാടാക്കിയിരുന്നു. കുളിച്ച് വസ്ത്രം മാറി.

ഇതോടെ നീല ഷർട്ടും വെള്ള വേഷവുമായി. ഇതിന് ശേഷം പുറത്തിറങ്ങിയ നടനെ ആളുകൾ തിരിച്ചറിഞ്ഞു. സെൽഫിയെടുക്കാനുള്ള തിരിക്കും തുടങ്ങി. ഇതിനിടെയിലും ഏല്ലാവരുമായി പരമാവധി ദിലീപ് സഹകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്തെത്തിയ ദിലീപ് ശബരീശനെ വഴങ്ങി. ശ്രീകോവിലിന് തൊട്ടുമുമ്പിൽ വിഐപി ഏരിയയിൽ നിന്ന് തൊഴാനുള്ള സൗകര്യം ദേവസം ബോർഡ് ദിലീപിന് ഒരുക്കി. പിന്നെ ഉപദൈവങ്ങളെ എല്ലാം തൊഴുത് മാളികപുറത്തേക്ക്.
മാളികപുറം മേൽശാന്തിയിൽ നിന്ന് പ്രസാവും വാങ്ങി വീണ്ടും സോപാനത്തെത്തി. സോപാനത്ത് തന്ത്രിയേയും മേൽശാന്തിയേയും കണ്ടു. തന്ത്ര നീലപ്പട്ട് ദിലീപിന് നൽകി. അയ്യപ്പന് ചാർത്തിയ പ്രസാദമായിരുന്നു ഇത്. അതിന് ശേഷം ഗണപതി ഹോമം തൊഴാൻ നടനെത്തി. അവിടെ ആൾക്കൂട്ടം ദിലീപിനെ തിരിച്ചറിഞ്ഞു. സെൽഫിയെടുക്കലും മറ്റും കൂടിയപ്പോൾ ദിലീപ് അയ്യപ്പനെ തൊഴുത് വീണ്ടും മലയറിങ്ങി. ആറരയോടെ പമ്പയിലെത്തി തിരികെ മടക്കം.
https://www.facebook.com/Malayalivartha























