മുരുകന്റെ മരണത്തിൽ മെഡിക്കൽ കോളജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം

തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഹൈക്കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ഡോക്ടര്‍മാര്‍ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നുവെങ്കില്‍ മുരുകന് മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുരുകന്‍റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട ഒരു നടപടികളും മെഡിക്കല്‍ കോളജിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കേസിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കോടതി തേടിയെങ്കിലും പോലീസ് സമയം ആവശ്യപ്പെട്ടു. കേസ് ഈ മാസം 24ലേക്ക് മാറ്റിയതായും ഹൈക്കോടതി അറിയിച്ചു. ഓഗസ്റ്റ് ഏഴാം തീയതിയാണ് റോഡപകടത്തിൽ പരിക്കേറ്റ മുരുകനെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha
























