സംഘപരിവാറിനെതിരെ കമല്‍ഹാസന്‍

ഹിന്ദു തീവ്രവാദ സംഘടനകളെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണെന്ന് നടന്‍ മകല്‍ഹാസന്‍. തമിഴ് മാസികയായ ആനന്ദവിടകനില്‍ എഴുതുന്ന പ്രതിവാര പംക്തിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു തീവ്രവാദം ഉണ്ടോ എന്ന ചോദ്യത്തിന് ഹിന്ദുത്വശക്തികള്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. നടന്‍മാരെ ജാതിയും മതവും പറഞ്ഞ് അധിഷേപിക്കുന്നതിലൂടെ എന്ത് മാത്രം വിഷമാണ് അവര്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാകും. മെര്‍സലില്‍ ജി.എസ്.ടിയെ കുറിച്ചുള്ള സംഭാഷണത്തെ തുടര്‍ന്ന് നടന്‍ വിജയിക്കെതിരെ ജാതി പറഞ്ഞ് രംഗത്തെത്തിയ ബി.ജെ.പി നേതാവ് എച്ച്. രാജയെ പംക്തിയില്‍ കമല്‍ഹാസന്‍ പരോക്ഷമായി വിമര്‍ശിക്കുന്നു.
യുവജനങ്ങളില്‍ ജാതി രാഷ്ട്രീയത്തിന്റെ പേരില്‍ വിദ്വേഷം വളര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇവരുടെയൊക്കെ വളര്‍ച്ച പെട്ടെന്ന് മുരടിക്കും. തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന് ഹിന്ദുത്വവാദം ഭീഷണിയാകുമോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചപ്പോഴാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയതെന്നും ആനന്ദവികടനിലെ കോളത്തില്‍ പറയുന്നു. കഴിഞ്ഞ ഓണത്തിന് മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് പിണറായി ഇത്തരത്തിലൊരു ചോദ്യം ഉന്നയിച്ചത്. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അതിന് മുന്നോടിയായി ബി.ജെ.പിക്കും സംഘപരിവാര്‍ ശക്തികള്‍ക്കുമെതിരെ പ്രതികരിക്കുന്നത് ദ്രാവിഡ രാഷ്ട്രീയവും കേരളത്തിലെ ഇടത്പക്ഷ പ്രസ്ഥാനങ്ങളും പ്രതീക്ഷയോടെയാണ് കാണുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ അഭിനന്ദിച്ച് കുറിപ്പെഴുതിയ കമല്‍ഹാസന്‍ അടുത്തിടെ ജനങ്ങളോട് മാപ്പ് ചോദിച്ചിരുന്നു. അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് സംസാരിച്ചത്. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പിന്നീടാണ് മനസിലായതെന്നും കമലാഹാസന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























