Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സഫീര്‍ കരീമിനെ ഉടന്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കും; കോപ്പിയടി നടന്ന സംഭവത്തില്‍ നിലപാട് കടുപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം; അച്ഛന്റെയും അമ്മയുടെയും അതിമോഹം ഒന്നരവയസ്സുള്ള കുഞ്ഞും ജയിലില്‍

02 NOVEMBER 2017 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...

നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...

കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവത്തില്‍ സഫീര്‍ കരീം ഐപിഎസിനെതിരെ നിലപാട് കടുപ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം. കേരളത്തിലും അന്വേഷണം നടത്തും. സഫീര്‍ കരീമിനെ ഉടന്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്യും.

സഫീറിന്റെ വീട്ടിലും ലാ എക്‌സലന്‍സിന്റെ പരിശീലന കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടത്തും. മുന്‍പു പരീക്ഷിച്ചു വിജയിച്ചതു കൊണ്ടാണ് ആത്മവിശ്വാസത്തോടെ സഫീര്‍ കോപ്പിയടിക്കാന്‍ മുതിര്‍ന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. അതായത് കോപ്പിയടിയിലൂടെയാണ് സഫീര്‍ ഐപിഎസ് നേടിയതെന്ന നിഗമനത്തില്‍ എത്തുകയാണ് പൊലീസ്. ഏതൊക്കെ പരീക്ഷകളില്‍ ഇത്തരത്തില്‍ കോപ്പിയടി നടന്നെന്നും ഇതിനായി പ്രത്യേക പരിശീലനം ലഭിച്ചോ എന്നും അന്വേഷിക്കും.

ഹൈദരബാദിലെ ലാ എക്‌സലന്‍സ് എന്ന സ്ഥാപനത്തിന്റെ വളര്‍ച്ച സംബന്ധിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ സിവില്‍ സര്‍വീസ് പരിശീലകരില്‍ ശ്രദ്ധേയനാണ് ഉത്തരങ്ങള്‍ കണ്ടെത്താന്‍ സഹായിച്ച ലാ എക്‌സലന്‍സ് ഡയറക്ടര്‍ ഡോ. രാം ബാബു. ഇയാളെ കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. പുഴല്‍ ജയിലില്‍ റിമാന്‍ഡിലാണ് സഫീര്‍ കരിം. ഭാര്യ ജോയ്‌സിയും ഒന്നര വയസുള്ള മകള്‍ സിയയും ഇതേ ജയിലിലാണ്.

ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന സിവില്‍ സര്‍വീസ് മെയിന്‍ എക്‌സാമില്‍ കൃത്രിമം കാണിച്ചതിനാണ് മലയാളി ഐപിഎസ് പ്രൊബേഷണറി ഉദ്യോഗസ്ഥന്‍ സഫീര്‍ കരിം പിടിയിലായത്. ഹൈടെക് കോപ്പിയടിയാണ് നടത്തിയത്. ഭാര്യ ജോയ്‌സി ജോയ്‌സിന്റെ സഹായത്തോടെയായിരുന്നു സഫീറിന്റെ ഈ അത്യാധുനിക കോപ്പിയടി. ജോയ്‌സിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൈക്രോ കാമറ, ഗൂഗിള്‍ ഡ്രൈവ്, ബ്ലൂടൂത്ത് എന്നിവയുടെ സഹായത്തോടെയായിരുന്നു കരീമിന്റെ പരീക്ഷയെഴുത്ത്.

ഗൂഗിള്‍ ഡ്രൈവുമായി കണക്റ്റ് ചെയ്ത മൈക്രോ കാമാറ കരീം നെഞ്ചില്‍ ഘടിപ്പിച്ചിരുന്നു. മുന്നിലിരിക്കുന്ന ചോദ്യ പേപ്പര്‍ ഈ കാമറ സ്‌കാന്‍ ചെയ്ത് ഗൂഗിള്‍ ഡ്രൈവ് വഴി ഹൈദരാബാദിലുള്ള ജോയ്‌സി ജോയ്‌സിനു മുന്നില്‍ എത്തിക്കും.

ഓരോ ചോദ്യത്തിന്റെയും ഉത്തരം അവിടെയിരുന്ന ജോയ്‌സി പറയും. ഹൈദരാബാദ് പൊലീസാണ് ജോയ്‌സിയേയും രാംബാബുവിനെയും അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് പൊലീസ് സഫീറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഇവരുവരുടേയും അറസ്റ്റ് നടന്നത്. ഇവരെ തമിഴ്‌നാടിനു പൊലീസിന് കൈമാറി.

തിരുന്നല്‍വേലിയില്‍ അഡീഷണല്‍ സൂപ്രണ്ട് പൊലീസ് ആയി ജോലി നോക്കി വരികയായിരുന്നു സഫീര്‍ കരീം. 2015 ലാണ് തമിഴ്‌നാട് കേഡര്‍ ഐപിഎസ് ആയി സഫറിന് സെലക്ഷന്‍ കിട്ടുന്നത്. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയിലാണ് സഫര്‍ ഐപിഎസ് ട്രെയിനിങ് പൂര്‍ത്തിയാക്കിയത്.

എന്നാല്‍ ഐപിഎസില്‍ ഇയാള്‍ തൃപ്തനായിരുന്നില്ലെന്നും ഐഎഎസ് ആയിരുന്നു സഫീറിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് അയാള്‍ ഇത്തരത്തില്‍ കൃത്രിമം നടത്തിയതെന്നും തമിഴ്‌നാട് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (30 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (2 hours ago)

കാരണം ഫോൺ വിളി  (2 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (2 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (2 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (3 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (3 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (4 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (6 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (7 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (7 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (8 hours ago)

റബർ വില തിരിച്ചുകയറി...  (8 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (8 hours ago)

Malayali Vartha Recommends