4 ലക്ഷം നല്‍കിയാല്‍ പിടിച്ചെടുത്ത 17 ലക്ഷത്തിന്റെ സ്വര്‍ണം തരാമെന്നു പറഞ്ഞിട്ടും വാങ്ങാന്‍ ആളില്ല

കാട്ടാക്കട ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നും 17 ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. 73 പവന്‍ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണത്തിന് അധിക നികുതിയായി 4 ലക്ഷം രൂപ നല്‍കിയാല്‍ ഉടമകള്‍ക്ക് സ്വര്‍ണം വിട്ടുനല്‍കാമെന്ന് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു എങ്കിലും സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല.
തിങ്കളാഴ്‌ച രാത്രി ഏഴിന് വില്‌പന നികുതി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. തലസ്ഥാനത്തെ വിവിധ ജുവലറികളിലേക്ക് വിതരണത്തിനായി എത്തിച്ച സ്വര്‍ണമാണ് പിടികൂടിയതെന്നാണ് സൂചന.
ദിവസങ്ങള്‍ക്കു മുമ്പ് നെയ്യാറ്റിന്‍കരയില്‍ നിന്ന് 16 ലക്ഷത്തിന്റെ അനധികൃത സ്വര്‍ണം പിടിച്ചെടുത്തിരുന്നു. അന്ന് കോഴിക്കോടുള്ള ജുവലറി ഉടമ 4 ലക്ഷം രൂപ അധിക നികുതി നല്‍കി സ്വര്‍ണം ഏറ്റെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha