ഒത്താല്‍ ഒരു മന്ത്രി? കെ. മുരളീധരനും ഡല്‍ഹിക്ക്

മന്ത്രിസഭാ പുന:സംഘനാ ചര്‍ച്ചകള്‍ പുരോഗമിക്കവേ ഹൈക്കമാന്‍ഡിനെ സ്വാധീനിക്കാന്‍ കെ. മുരളീധരനും ഡല്‍ഹിക്ക്. ഹൈക്കമാന്‍ഡുമായി പുന:സംഘനാ കാര്യങ്ങള്‍ സംസാരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉടന്‍ ഡല്‍ഹിയിലെത്തും. അവരുടെ ചര്‍ച്ചകള്‍ പുരോഗമിക്കും മുമ്പ് ഹൈക്കമാന്‍ഡിനെ കണ്ട് ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് മുരളീധരന്റെ ഈ യാത്ര.
പുന:സംഘനയില്‍ കെ. കരുണാകരനൊപ്പം നിന്നവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് മുരളി ആവശ്യപ്പെടും. വെള്ളിയാഴ്‌ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാനും മുരളി സമയം ചോദിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha