സ്‌ത്രീധന പീഡനം മൂലം യുവതി വെന്തുമരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവിന് 7 വര്‍ഷം തടവ്

സ്‌ത്രീധന പീഡനംമൂലം കോഴിക്കോട് യുവതി വെന്തു മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയ്‌ക്ക് ഏഴു വര്‍ഷം തടവ്. പുതുപ്പാടി സ്വദേശിയായ ചേലോട്ടില്‍ സൗമ്യ(20) തീകൊളുത്തി മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ഗിരീഷിന്റെ മാതാവ് വള്ളിക്ക് കോടതി ശിക്ഷ വിധിച്ചത്. മാറാട് പ്രത്യേക സെഷന്‍സ് കോടതി ജഡ്‌ജ് കൃഷ്‌ണകുമാറാണ് വിധി പ്രസ്‌താവിച്ചത്.
സ്‌ത്രീധനം ആവശ്യപ്പെട്ടു ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നു സൗമ്യ ആത്മഹത്യ ചെയ്‌തെന്നായിരുന്നു കേസ്. കേസില്‍ ഗിരീഷ് (30), ഗിരീഷിന്റെ മാതാവിന്റെ സഹോദരി ഗംഗ (42), പ്രായപൂര്‍ത്തിയാകാത്ത ഭര്‍തൃസഹോദരി എന്നിവരും പ്രതികളായിരുന്നു. ഇവരെ കോടതി തിങ്കളാഴ്‌ച വെറുതെ വിട്ടിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത സഹോദരിയുടെ കേസ് ജുവനൈല്‍ ജസ്റ്റീസ് പരിഗണിച്ചു വരികയാണ്.
കൂടരഞ്ഞിയിലെ ഭര്‍തൃവീട്ടില്‍ വച്ച് 2008 മാര്‍ച്ച് എട്ടിന് സൗമ്യ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും 2008 ഓഗസ്റ്റ് 30ന് മരണമടയുകയുമായിരുന്നു. സൗമ്യയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.
എട്ടു പവന്‍ സ്വര്‍ണം സ്‌ത്രീധനം നല്‍കാമെന്നായിരുന്നു വിവാഹ സമയത്ത് സൗമ്യയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം സൗമ്യയുടെ വീട്ടുകാര്‍ ഒന്നേകാല്‍ പവന്‍ സ്വര്‍ണം നല്‍കിയില്ലെന്ന് പറഞ്ഞാണ് വള്ളി സൗമ്യയെ പീഡിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha