സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രത്യേക പരീക്ഷ പാടില്ലെന്ന് സുപ്രീം കോടതി

സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രത്യേക പരീക്ഷ പാടില്ലെന്ന് സുപ്രീം കോടതി. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാറിന്റെ പ്രവേശന ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഫീസ് കൂട്ടണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യത്തില്‍ തീരുമാനം പിന്നീട് എടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാറിനും മെഡിക്കല്‍ കൗണ്‍സിലിനും കോടതി നോട്ടീസ് അയിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സര്‍ക്കാറിനെ കോടതി വിമര്‍ശിച്ചു. ഇത്രയും ഗൗരവമുള്ള കേസില്‍ എന്തു കൊണ്ടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നതെന്ന് കോടതി ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha