സംസ്ഥാന സെക്രട്ടറിയാകാന്‍ ബേബി, അച്യൂതാനന്ദന്‍ സഹായിക്കും പക്ഷേ കോടിയേരി പിന്നാലെയുണ്ട്

സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയാകാന്‍ പോളിറ്റബ്യൂറോ അംഗം എം.എ.ബേബി ചരടുവലി തുടങ്ങി. മുതിര്‍ന്ന നേതാവ് വി.എസ്.അച്യൂതാനന്ദനും ബേബി സംസ്ഥാന സെക്രട്ടറിയാകാനാണ് താത്‌പര്യം. കണ്ണൂരുകാരില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കണമെന്ന അഭിപ്രായമാണ് അച്യൂതാനന്ദനുളളത്. കുണ്ടറയില്‍ നിന്നും രാജിക്കൊരുങ്ങിയ എം.എ.ബേബിയെ പ്രകാശ്‌കാരാട്ട് പിന്തിരിപ്പിച്ചത് സംസ്ഥാനസെക്രട്ടറി പദം കാണിച്ചാണെന്ന് ശ്രുതിയുണ്ട്. ബേബി വന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന ഗ്രൂപ്പ് യുദ്ധം അവസാനിപ്പിക്കാമെന്നും അച്യുതാനന്ദനെ ചേര്‍ത്തുനിര്‍ത്തി പാര്‍ട്ടിയെ മുന്നോട്ട് നയിക്കാമെന്നും പ്രകാശ്‌കാരാട്ട് വിശ്വസിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുളള പ്രവണ്യവും ബേബിക്ക് ഗുണകരമാകും. അതിനിടെ പാര്‍ട്ടിയുടെ കണ്ണൂര്‍ ശിങ്കങ്ങള്‍ ബേബിക്കെതിരെ ശക്തമായി രംഗത്തെത്തുമെന്നും സൂചനയുണ്ട്. ബേബി പാര്‍ട്ടിസെക്രട്ടറി സ്ഥാനത്തെത്തിയാല്‍ പിണറായി വിജയന്റെ രാഷ്‌ട്രീയജീവിതത്തിന് മങ്ങലേല്‍ക്കും. പിന്നോക്കക്കാരന്‍ എന്ന പരിഗണന ബേബിക്ക് അനുകൂലമാകും. സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലുളള മികച്ച ഇടപെടലുകളും ബേബിക്ക് അനുകൂലമായി തീരും.
അതേസമയം ജി.പി.ജയരാജനേയും എളമരം കരീമിനെയുമാണ് പിണറായി പാര്‍ട്ടിസെക്രട്ടറി സ്ഥാനത്തേയ്‌ക്ക് ഉയര്‍ത്തികാണിക്കുന്നത്. എളമരവും ജയരാജും പിണറായിക്ക് വിശ്വസ്‌തരാണ്. എന്നാല്‍ രണ്ടുപേര്‍ക്കും ചില കുഴപ്പങ്ങളുണ്ട്. എളമരം വന്‍വ്യവസായലോപിയുടെയും പാറലോബിയുടെയും ആളാണെന്ന പരാതിയുണ്ട്. ജയരാജനാകട്ടെ സംസാരിക്കാനറിയില്ല. ഇരുവരും അച്യുതാനന്ദന്റെ പക്ഷത്തിന് വിരുദ്ധരാണ്. ബേബി വന്നാല്‍ അച്യൂതാനന്ദന്‍ ഗ്രൂപ്പ് എന്നൊന്ന് ഇല്ലാതാകും എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. സീതാറാം യച്ചൂരി, വൃന്ദാകാരാട്ട് തുടങ്ങിയ നേതാക്കളുടമായി അടുത്ത ബന്ധമാണ് ബേബി പുലര്‍ത്തുന്നത്. ഇ.കെ.നയനാരും ചടയന്‍ ഗോവിന്ദനും കണ്ണൂരുകാരായിരുന്നെന്നും ഇരുവരും അടുത്തടുത്തകാലത്ത് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നെന്നും പിണറായി പക്ഷം പറയുന്നു. എന്നാല്‍ നായനാരുടെയും ചടയന്റേയും ഇമേജ് എളമരത്തിനോ ജയരാജനോ ഇല്ലന്നാണ് അച്യൂതാനന്ദന്‍ പക്ഷത്തിന്റെ ആരോപണം.
മലയാളിവാര്‍ത്ത മാസങ്ങള്‍ക്കുമുമ്പ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നതുപോലെ ധര്‍മ്മടത്ത് നിന്നും മത്സരിച്ച് പിണറായി നിയമസഭയിലെത്തും. പിണറായി എം.എല്‍.എ മാരെ നയിക്കട്ടെ എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. പതിനെട്ട് മാസങ്ങള്‍ക്കു ശേഷം നടക്കുന്ന കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി പാര്‍ട്ടിയെ നയിക്കണമെന്നാണ് സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ പിണറായി നയിച്ചാല്‍ വീണ്ടും പരാജയമായിരിക്കും ഫലമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. ആരോഗ്യമുണ്ടെങ്കില്‍ അച്യുതാനന്ദന്‍ നയിക്കട്ടെ എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം ആരുനയിച്ചാലും സി.പി.എം ന് രക്ഷയില്ലെന്ന് പറയുന്നവരുമുണ്ട്. ഇതിനിടെ പാര്‍ട്ടി സെക്ക്രട്ടറിയാകാന്‍ കോടിയേരിയും ശ്രമം തുടങ്ങി. എന്നാല്‍ പിണറായിയും കോടിയേരിയും പാര്‍ട്ടിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നയിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം. ആര്‍ക്കും ശത്രുതയില്ലാ ത്ത നേതാവാണ് കോടിയേരി. പാര്‍ട്ടിക്കാര്‍ക്കും സര്‍ക്കാരിനും കോടിയേരിയോട് താല്‍പര്യമുണ്ട്. അതുകൊണ്ടുതന്നെ കോടിയേരി സെക്രട്ടറിതലത്തിലെത്തുന്ന കാര്യം സംശയമാണ്.
https://www.facebook.com/Malayalivartha