കൊച്ചിയിൽ വൻ ലഹരി വേട്ട; 25 കോടിയുടെ കൊക്കെയ്‌ൻ പിടികൂടി

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട.ഫിലിപ്പീൻസ് സ്വദേശിയായ ജൊഹാന എന്ന യുവതിയുടെ പക്കൽ നിന്ന് 25 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ ആണ് പിടികൂടിയത്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. മസ്ക്കറ്റില്‍ നിന്നെത്തിയ ഈ യുവതിയുടെ ബാഗില്‍ നിന്ന് നാലെമുക്കാല്‍ കിലോ തൂക്കം വരുന്ന കൊക്കെയ്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെടുത്തത്.
സാവോപോളോയില്‍ നിന്ന് യാത്ര തുടങ്ങിയ യുവതി മസ്‌ക്കറ്റ് വഴി കൊച്ചിയിലെത്തുകയായിരുന്നു. നിര്‍ദേശങ്ങളനുസരിച്ച് ഇടനിലക്കാര്‍ക്ക് കൈമാറാനായി കൊക്കെയ്ന്‍ കൊച്ചിയിലെത്തിക്കുക എന്നത് മാത്രം ആയിരുന്നു തന്റെ ദൗത്യമെന്ന് യുവതി മൊഴി നൽകി. അതേ സമയം ഇടനിലക്കാരെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നും സാവോപോളോയില്‍ നിന്നാണ് തനിക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും യുവതി പറഞ്ഞു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇവരെ ചോദ്യം ചെയ്ത് വരികയാണ്
https://www.facebook.com/Malayalivartha


























