മണിക്കൂറുകളോളം ട്രെയിൻ വഴിയിൽ പിടിച്ചിട്ടു; പണികിട്ടിയത് മന്ത്രിമാർക്ക്

ട്രെയിൻ വഴിയിൽ പിടിച്ചിട്ടതിനെ തുടർന്നു രണ്ടു മന്ത്രിമാർ മന്ത്രിസഭാ യോഗത്തിന് എത്തിയതു യോഗം തീരാറായപ്പോൾ.മലബാറിൽ നിന്നുള്ള മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും കെ.ടി. ജലീലുമാണു വഴിയിൽ കുടുങ്ങിയത്. ജലീൽ കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ രണ്ടു വിഷയങ്ങൾ ഇതേത്തുടർന്നു മന്ത്രിസഭാ യോഗത്തിൽ അവസാനമായാണു ചർച്ച ചെയ്തു പാസാക്കിയത്.
ഇന്നലെ രാവിലെ 7.05 നു സെ ൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരേണ്ടിയിരുന്ന മാവേലി എക്സ്പ്രസാണു വഴിയിൽ പിടിച്ചിട്ടത്. 9.30 നു ട്രെയിൻ വന്ന ശേഷം രണ്ടു മന്ത്രിമാരും ധൃതിപിടിച്ചു മന്ത്രിസഭാ യോഗത്തിന് എത്തുകയായിരുന്നു. സാധാരണ ബുധനാഴ്ച ചേരുന്ന പതിവു മന്ത്രിസഭാ യോഗമാണു മുഖ്യമന്ത്രി പിണറായി വിജയനു സിപിഎം ജില്ലാ സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ട സാഹചര്യത്തിൽ ഇന്നലെ ചേർന്നത്.
https://www.facebook.com/Malayalivartha


























