കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പും കുറ്റപത്രത്തോടൊപ്പമുള്ള രേഖകള്‍ വേണമെന്നുമുള്ള നടൻ ദിലീപ് നൽകിയ ഹര്‍ജികളിൽ അങ്കമാലി കോടതി ഇന്ന് വിധി പറയും

നടി ആക്രമിക്കപ്പെട്ട കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ രണ്ട് ഹർജികളിൽ അങ്കമാലി കോടതി ഇന്നു വിധി പറയും. നടിയുടെ സ്വകാര്യതയെ സംബന്ധിക്കുന്ന വിഷയം പ്രതിഭാഗം ദുരുപയോഗം ചെയ്യുമെന്നതിനാല്‍ ദൃശ്യങ്ങള്‍ വിട്ടുനല്‍കരുതെന്ന നിലപാട് കോടതിയെ അറിയിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
പോലീസ് സമര്‍പ്പിച്ച രേഖകള്‍ പ്രതിഭാഗത്തിന്‍റെ അവകാശമെന്നായിരുന്നു ദിലീപിന്‍റെ വാദം. ദൃശ്യങ്ങളിലുള്ളത് പ്രൊസിക്യൂഷന്‍ പറയുന്നത് പോലെയല്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ മെമ്മറികാര്‍ഡിലെ സ്ത്രീ ശബ്ദം പ്രോസിക്യൂഷന്‍ മറച്ചുവെക്കുകയായിരുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കായിരുന്നു. മെമ്മറികാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന വാദം കോടതിയില്‍ ഉയര്‍ത്താനാണ് ദിലീപ് ശ്രമിച്ചത്. ഒന്നാം പ്രതിയുടെ ശബ്ദ പരിശോധനയെപ്പറ്റിയും ദിലീപ് പരാമര്‍ശിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസ് ഒന്നാം പ്രതിയുടെ ശബ്ദസാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാനായിരുന്നു ഇത്. എന്നാല്‍, ഇത് ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ദിലീപിന്റെ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha























