വീടുകളില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നതിന് പിന്നില്‍ ഇവരാണ്?

സംസ്ഥാനത്തെ പല വീടുകളുടെ ജനാലകളിലും കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ചതിന് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്തായി. എറണാകുളം ഏരുരിലെ വീടുകളുടെ വ്യാപകമായി കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ചവര്‍ പൊലീസിന് മുന്നില്‍ ഹാജരായതോടെയാണ് സത്യം പുറത്തായത്. മോഷ്ടാക്കളുടെ സംഘങ്ങള്‍ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് സ്റ്റിക്കര്‍ പതിപ്പിച്ചുവെന്നായിരുന്നു ആദ്യം പ്രദേശവാസികള്‍ കരുതിയിരുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും സ്റ്റിക്കറുകള്‍ പതിച്ചതായി കണ്ടെത്തി. തുടര്‍ന്ന് സംസ്ഥാനത്തുടനീളം വ്യാപക പരിശോധന നടത്തി.
ഇതോടെ ഏലൂരില്‍ സ്റ്റിക്കറൊട്ടിച്ചവര്‍ നേരിട്ട്് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകള്‍ വില്‍ക്കുന്ന സ്ഥാപനമാണ് ഇത്തരമൊരു വേറിട്ട 'പരസ്യ'രീതി പരീക്ഷിച്ചത്. ആദ്യം സ്റ്റിക്കറുകള്‍ പതിച്ച ശേഷം വീട്ടുകാരെ ബോധവല്‍ക്കരിച്ച് സിസിടിവി ക്യാമറ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഏരൂരില്‍ കഴിഞ്ഞ ഡിസംബറില്‍ വീട്ടുകാരെ കെട്ടിയിട്ട് 54 പവന്‍ കവര്‍ന്ന സംഭവമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ലേബര്‍ ജംഗ്ഷന്‍, സുവര്‍ണ നഗര്‍, പിഷാരടി കോവില്‍ റോഡ് എന്നിവിടങ്ങളിലെ വീടുകളുടെ ജനലുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെട്ടത്.
സ്റ്റിക്കര്‍ സംഭവത്തിനു പിന്നിലും മോഷ്ടാക്കളാകുമെന്നാണ് ആദ്യം കരുതിയത്. ഇക്കാര്യം ചില വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. സത്യാവസ്ഥ പുറത്തുവന്നതോടെ സിസിടിവി സ്ഥാപന ഉടമകളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്ത് വിട്ടയച്ചു.
https://www.facebook.com/Malayalivartha



























