സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം വൈകിട്ട് അഞ്ച് മണി വരെ സംസ്ഥാനത്ത് 75.10 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, 2 കോടി 3 ലക്ഷം പേര്‍ ഇതിനോടകം പോളിംഗ് ബൂത്തുകളില്‍ എത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ആകെ വോട്ടര്‍മാരായ 2 കോടി 71 ലക്ഷം പേരില്‍ ഭൂരിഭാഗവും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പലയിടങ്ങളിലും ഇപ്പോഴും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ അഞ്ച് മണിക്ക് ശേഷവും വോട്ടര്‍മാര്‍ ക്യൂ നില്‍ക്കുന്ന സാഹചര്യത്തില്‍ പോളിംഗ് ശതമാനം ഇനിയും ഗണ്യമായി ഉയരാന്‍ സാധ്യതയുണ്ട്.
പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ ആവേശം പ്രകടമാണ്. നിലവിലെ പോളിംഗ് ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ഇത്തവണ കേരളത്തിലെ ആകെ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ക്യൂവില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ വരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗികമായി വോട്ടെടുപ്പ് സമയം കഴിഞ്ഞാലും ടോക്കണ്‍ ലഭിച്ചവര്‍ക്ക് വോട്ട് രേഖപ്പെടുത്താനാകും.
https://www.facebook.com/Malayalivartha



























