ബിനോയിയെ രക്ഷിക്കാൻ ഗണേശൻ രംഗത്ത് ; ലക്ഷ്യം മന്ത്രി സ്ഥാനം

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ മന്ത്രിയും ആർ ബാലക്യഷ്ണപിള്ളയുടെ മകനുമായ കെ.ബി.ഗണേശ് കുമാർ മധ്യസ്ഥ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നു. അറബി കേരളത്തിലേക്ക് വരാനിരിക്കെ ഗൾഫിലെ വൻകിട ബിസിനസുകാർ ഗണേശിന്റെ നേതൃത്വത്തിൽ സെറ്റിൽമെറ്റിന് കളമൊരുക്കി കഴിഞ്ഞു.
ഇത് വിജയിക്കുകയാണെങ്കിൽ ഗണേശ് കുമാർ കേരളത്തിൽ മന്ത്രിയാകും. എ.കെ.ശശീന്ദ്രനെ ഒഴിവാക്കാനാണ് കോടിയേരിയും പിണറായിയും ശ്രമിക്കുന്നത്. ശശീന്ദ്രൻ ഒഴിവായില്ലെങ്കിൽ ഇ.പി.ജയരാജന്റെ ഒഴിവിൽ നിയമിക്കും. ഗണേശനെ മന്ത്രിയാക്കി കെ എസ് ആർ റ്റി സിയിലെ പ്രതിസന്ധി ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ബിനീഷ് കോടിയേരിയുടെ നിർദ്ദേശ പ്രകാരമാണ് ഗണേശൻ വിഷയത്തിൽ ഇടപെട്ടത്. ഗണേശന് ഗൾഫിൽ വിപുലമായ ബന്ധങ്ങളുണ്ട്. പല തരം ബന്ധങ്ങൾ കൂട്ടിയിണക്കി ബിനോയിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. പിണറായിയുടെയും കോടിയേരിയുടെയും വിശ്വസ്തരായ പല പണക്കാരും ബിനോയിക്ക് വേണ്ടി ഇടപെട്ടിട്ടുണ്ട്. ഇതിൽ ചിലർ പണം മുടക്കാൻ വരെ തയ്യാറാണ്.
ബിനോയി ഗൾഫിലുണ്ടെന്നും അറബിക്ക് അദ്ദേഹവുമായി സംസാരിച്ച് വിഷയങ്ങൾ തീർക്കാമെന്നും കോടിയേരി പറഞ്ഞു കഴിഞ്ഞു. തിങ്കളാഴ്ച ഒന്നും സംഭവിക്കില്ലെന്ന് കോടിയേരിക്കറിയാം. അറബി കേരളത്തിലെത്തും മുമ്പ് വിഷയം സെറ്റിൽ ചെയ്യാനാണ് ശ്രമം. അതിനാണ് ഗണേശൻ കൈയും മെയ്യും മറന്ന് രംഗത്തുള്ളത്.
നേരത്തെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും വിഷയങ്ങൾ സെറ്റിൽ ചെയ്തിരുന്നത് ഗണേശനാണ്. അതിനുള്ള മെയ് വഴക്കം ഗണേശനുണ്ട്. ഏത് അതിര് വരെ ചെന്നും കാര്യം നടത്താനുള്ള ചങ്കൂറ്റം ഗണേശനുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹം മന്ത്രിയാകാനാണ്. നേരത്തെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അതിനു വേണ്ടി ശ്രമിച്ചതാണ്. എന്നാൽ ഉമ്മൻ ചാണ്ടി അനുവദിച്ചില്ല. അതിന് പകരം വീട്ടിയതാണ് സോളാർ കേസ് എന്ന് പറയപ്പെടുന്നു. സരിതയല്ല ഗണേശനാണ് വൈരാഗ്യം തീർത്തതെന്നാണ് അണിയറ വർത്തമാനം.
ഗണേശ് കുമാർ ഇടപെടുന്ന വിഷയങ്ങൾ സാധാരണ പരിഹരിക്കാറുണ്ട്. അത് രഹസ്യമായി കൈകാര്യം ചെയ്യാൻ ഗണേശനറിയാം. ഗണേശന്റെ വ്യക്തിപ്രഭാവം ഇതിന് സഹായിക്കുകയും ചെയ്യും. പിള്ളക്കും ഗണേശനെ മന്ത്രിയാക്കാൻ അതിയായ താത്പര്യമുണ്ട്. ഗണേശനെ മന്ത്രിയാക്കുന്നതിൽ പിണറായിക്കും കോടിയേരിക്കും വിരോധമില്ല. ശശീന്ദ്രനെ മന്ത്രിയാക്കാതിരുന്നാൽ ഇ.പിയെയും ഒഴിവാക്കാം. അതാണ് ടെക്നിക്. ഇ പി.യെ എങ്ങനെയെങ്കിലും ഒഴിവാക്കാനാണ് പിണറായിയും കോടിയേരിയും ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha



























