മുൻ ഡിജിപി സെൻകുമാറിനെതിരെ പോലീസിനെ പരസ്യമായി സ്വാധീനിക്കാൻ ശ്രമിച്ച എ.ഐ.ജി ഗോപാൽ കൃഷ്ണനെതിരെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്വേഷണം

മുൻ ഡിജിപി സെൻകുമാറിനെതിരെ പോലീസിനെ പരസ്യമായി സ്വാധീനിക്കാൻ ശ്രമിച്ച എ.ഐ.ജി ഗോപാൽ കൃഷ്ണനെതിരെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്വേഷണം. ഐ.പി.എസ് ഉദ്യോഗസ്ഥനായ ഗോപാൽ കൃഷ്ണനെതിരെ നടപടിക്ക് സാധ്യതയുണ്ട്.
ഗോപാൽ ക്യഷ്ണനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് സെൻകുമാർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. എന്നാൽ സി പി എം അനുഭാവിയായ ഗോപാൽ ക്യഷ്ണനെതിരെ നടപടിക്ക് സാധ്യതയില്ലെന്ന് സെൻകുമാറിന് അറിയാമായിരുന്നു. അങ്ങനെയാണ് ചീഫ് സെക്രട്ടറിക്കൊപ്പം കേന്ദ്ര ആഭ്യന്തര, പേഴ്സണൽ മന്ത്രാലയങ്ങൾക്കും സെൻകുമാർ പരാതി നൽകിയത്. കേരളത്തിൽ നൽകിയ പരാതിയിൽ ഇതുവരെയും ഒരു നടപടിയും തുടങ്ങിയിട്ടില്ല. എന്നാൽ കേന്ദ്ര സർക്കാർ പരാതി ലഭിച്ചപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചു.
ഗോപാൽ കൃഷ്ണൻ സംസ്ഥാന സർക്കാരിന് കീഴിലല്ല. അദ്ദേഹം ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. തെറ്റായ നടപടികൾ ഉണ്ടായാൽ ഐ.പി.എസുകാർക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കും. സംസ്ഥാന സർക്കാരിനും അവരുടെ പേരിൽ നടപടിയെടുക്കാം. എന്നാൽ ഗുരുതര കുറ്റങ്ങൾ കാണാതിരുന്നാൽ സാധാരണ നടപടിയെടുക്കാറില്ല.
മ്യൂസിയം എസ് ഐയെ ഗോപാൽ കൃഷ്ണൻ ഭീഷണിപ്പെടുത്തിയിരുന്നു. സെൻകുമാറിനെതിരെ സുക്കർണോ നൽകിയ പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്നായിരുന്നു ഭീഷണി. ഇക്കാര്യം എസ് ഐ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. പ്രസ്തുത ജനറൽ ഡയറി വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. സുക്കർണോ സെൻകുമാറിനെതിരെ നൽകിയ കേസാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയത്. പരാതിക്കാരന് ഫൈനും അടിച്ചു. ഗോപാൽ ക്യഷ്ണൻ തന്നെ ഉപദ്രവിക്കുന്നതിന്റെ വിശദാംശങ്ങൾ സെൻകുമാർ കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു. ചില സാമൂഹൃ വിരുദ്ധരുടെ സഹായത്തോടെ തന്നെ ഉപദ്രവിക്കുന്നു എന്നാണ് പരാതി.
https://www.facebook.com/Malayalivartha



























