ഒന്നര മാസത്തിലേറെയായി നങ്കൂരമിട്ടു കിടക്കുന്ന അജ്ഞാത മത്സ്യബന്ധന ബോട്ട് ആലപ്പുഴ പുറംകടലിൽ; കരയ്‌ക്കെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ അടിയന്തര നിര്‍ദേശം

ആലപ്പുഴ പുറംകടലില്‍ ഒന്നര മാസത്തിലേറെയായി നങ്കൂരമിട്ടു കിടക്കുന്ന അജ്ഞാത മത്സ്യബന്ധന ബോട്ട് കരയ്‌ക്കെത്തിക്കാന്‍ ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടിയന്തര നിര്‍ദേശം. ആലപ്പുഴ തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈൽ അകലെ ആളില്ലാബോട്ട് നങ്കൂരമിട്ടിരിക്കുന്ന വിവരം ഡിസംബര്‍ 16ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു ലഭിച്ചിരുന്നു.
ഡിസംബര്‍ ഒന്നിലെ ഓഖി ചുഴലിക്കാറ്റിനുശേഷം കടലില്‍ വ്യാപക തെരച്ചില്‍ നടത്തിയിട്ടും ഈ ബോട്ട് കരയ്‌ക്കെത്തിക്കാനോ ഉടമയെ കണ്ടുപിടിക്കാനോ ശ്രമം നടന്നില്ല. ബോട്ടുടമ ആരെന്ന് തിരച്ചറിയുന്നത് ഈ ഘട്ടത്തില്‍ പ്രധാനമാണ്. ഓഖിയില്‍പ്പെട്ടു കാണാതായവര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണോ ഇതെന്നും ഇതുവഴി അറിയാന്‍ കഴിയും.
സന്ദേശം ലഭിച്ചിട്ടും ബോട്ട് കരയ്‌ക്കെത്തിക്കാന്‍ തയാറാകുന്നില്ലെന്നുകാട്ടി അഭിഭാഷകനായ യാഷ് തോമസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിക്കു മുഖ്യമന്ത്രി തിങ്കളാഴ്ച ഉത്തരവിട്ടത്. വിവരം ലഭിച്ചിട്ടും ബോട്ട് കണ്ടെത്താന്‍ ശ്രമിക്കാതിരുന്നത് മര്‍ച്ചന്റ് ഷിപ്പിങ് ആക്ട് പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നു വ്യക്തമാക്കപ്പെട്ടതോടെയാണു ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സര്‍ക്കാര്‍ അടിയന്തര നടപടി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha



























