സംസ്ഥാനത്ത് ഏറ്റവുമധികം ഗതാഗത നിയമം ലംഘിച്ചത് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ

സംസ്ഥാനത്ത് ഏറ്റവുമധികം ഗതാഗത നിയമം ലംഘിച്ചത് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഗതാഗത വകുപ്പ് നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യമുള്ളത്. കുമ്മനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നൂറു തവണ ഗതാഗത നിയമം ലംഘിച്ചിട്ടുണ്ട്. ഒന്നരലക്ഷം രൂപയാണ് പിഴ ഒടുക്കാനുള്ളത്. എന്നാൽ ഒരു രൂപ പോലും ബി ജെ പി അടച്ചിട്ടില്ല. കുമ്മനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കെ എൽ ഒൺ ക്യു 8035 എന്ന കാർ 59 തവണ നിയമലംഘനം നടത്തി. ആദ്യ നിയമ ലംഘനത്തിന് ഡ്രൈവർ 400 രൂപ അടക്കണം. ഉടമ 300 രൂപയും അടയ്ക്കണം. ആവർത്തിക്കുന്ന നിയമ ലംഘനങ്ങൾക്ക് 1000 രൂപ ഡ്രൈവറും 500 രൂപ ഉടമയും അടക്കണം.
കുമ്മനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കെ എൽ വൺ ബിക്യു 7563 എന്ന കാർ 38 തവണ വേഗ പരിധി ലംഘിച്ചു. 56 200 രൂപ പിഴ അടക്കാനുണ്ട്. 1,42,400 രൂപയാണ് മൊത്തം തുക. വിവരാവകാശ പ്രവർത്തകനായ ഷാനവാസിനാണ് സർക്കാർ മറുപടി നൽകിയത്. പിഴ ഈടാക്കിയോ എന്ന ചോദ്യത്തിന് നടപടികൾ സ്വീകരിച്ചു വരുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം കുമ്മനം ചെയ്തിരിക്കുന്നത് ലൈസൻസ് റദ്ദാക്കേണ്ട കുറ്റകൃത്യമാണ്. ഒന്നര ലക്ഷം പിഴ പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്നും പരാതിയുണ്ട്.
ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ പറഞ്ഞു. സാധാരണക്കാരന്റെ വണ്ടിയാണെങ്കിൽ ഇതിനു മുമ്പ് തന്നെ അകത്തായേനെ. ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിയമപ്രകാരം സ്വീകരിക്കേണ്ടതുണ്ട്. വാഹനവും ആർ സി ബുക്കും പിടിച്ചെടുക്കണം സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നട്ടം തിരിയുമ്പോൾ ഇത്തരത്തിലുള്ള കുടശികകളാണ് പിരിച്ചെടുക്കേണ്ടത്. ഐസക് ഇക്കാര്യം അറിഞ്ഞോ എന്നും അന്വേഷിക്കണം. സാധാരണക്കാരന് ഇങ്ങനെയൊരു അനുഭവം ഉണ്ടായെങ്കിൽ കാണാമായിരുന്നു.
https://www.facebook.com/Malayalivartha


























