Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'60 വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ അദ്ധ്യാപിക' ; ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നോട്ടീസ്

09 FEBRUARY 2018 07:58 PM IST
മലയാളി വാര്‍ത്ത

കൊല്ലം ട്രിനിറ്റി ലേസ്യം സ്‌കൂളിലെ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയച്ചു.60 വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിനും ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

ട്രിനിറ്റി സ്‌കൂളില്‍ ആരോപണവിധേയരായ അധ്യാപികമാരെ സസ്പന്‍ഷന്‍ പിന്‍വലിച്ചതിനെ ന്യായീകരിച്ച് പ്രിന്‍സിപ്പാള്‍ നല്‍കിയ രണ്ടു മറുപടികളും തൃപ്തികരമല്ലെന്നും ആരോപണ വിധേയരായ രണ്ട് അധ്യാപികമാരേയും സ്വീകരിക്കുന്നതിന് നേതൃത്വം നല്‍കിയത് പ്രിന്‍സിപ്പാളാണെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.പ്രിന്‍സിപ്പാളിന്റെ അപക്വമായ നടപടിയാണെന്നും 60 വയസു കഴിഞ്ഞ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്നും നോട്ടീസില്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്നു.

ഗൗരി നേഘയുടെ മരണത്തിനുത്തരവാദികളെന്ന് ആരോപണത്തിന് വിധേയരായ അധ്യാപികമാരെ സ്‌കൂളില്‍ പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും സസ്പന്‍ഷന്‍ പിന്‍വലിച്ച് സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത് കേരള സര്‍ക്കാരിനോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്നും അവഹേളനം ഇനിയും തുടര്‍ന്നാല്‍ സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.മാത്രമല്ല അധ്യാപികമാരെ സ്വീകരിക്കാന്‍ നേതൃത്വം നല്‍കിയ മറ്റുള്ളവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജരോട് നോട്ടീസിലൂടെ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (24 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (37 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (46 minutes ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends