ദേശീയപാതയിലെ ടോള്‍ നിരക്ക് വീണ്ടും കൂട്ടി
തൃശൂര്‍ ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ നിരക്ക് വീണ്ടും കൂട്ടി. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് അഞ്ച് രൂപയാണ് കൂട്ടിയത്. എന്നാല്‍ ഒരു വശത്തേയ്‌ക്കുള്ള കാറിന്റെയും ജീപ്പിന്റേയും നിരക്കില്‍ മാറ്റമുണ്ടാകില്ല.
പുതുക്കിയ നിരക്ക് സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ഇതു സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറങ്ങി. രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് ഇവിടെ നിരക്ക് വര്‍ധിപ്പിച്ചത്.
കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയവയ്‌ക്ക് 100 രൂപയും ഒരു വശത്തേയ്‌ക്കു മാത്രമുള്ളവയ്‌ക്ക് 65 രൂപയും ആയിരിക്കും. ഇവയുടെ പ്രതിമാസ പാസിന്റെ നിരക്ക് 1890ല്‍ നിന്ന് 2005 ആക്കി ഉയര്‍ത്തി.
ബസ് ലോറി എന്നിവയുടെ ഇരുവശത്തേക്കുള്ള യാത്രക്ക് ഇനി മുതല്‍ 350 രൂപ നല്‍കണം. ഒരു തവണയുള്ള ഈ വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളുടെ നിരക്ക് 220-ല്‍ നിന്നും 235 രൂപയാകും. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ ടോള്‍ നിരക്ക് കൂട്ടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha