ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി അഡ്വ. എ.ജയശങ്കര്‍ രംഗത്ത്

കണ്ണൂരില്‍ നടന്ന ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി അഡ്വ. എ.ജയശങ്കര്‍ രംഗത്ത്. ശുഹൈബ് എന്നൊരു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണത്തില്‍ കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവര്‍ 'രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കണ്ണൂര്‍ വീണ്ടും കുരുതിക്കളമായി.
ഷുഹൈബ് എന്നൊരു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇക്കുറി വിപ്ലവകാരികളുടെ വടിവാള്‍ രാഷ്ര്ടീയത്തിന് ഇരയായത്. അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കള്‍ക്കു സാരമായി പരിക്കേറ്റു.
സ്ഥലത്തെ സ്കൂളില്‍ കെ.എസ്.യുവിന്റെ യൂണിറ്റ് രൂപീകരിച്ചതാണ് ഷുഹൈബ് ചെയ്ത പാപം. മാര്‍ക്സിസ്റ്റ് പീനല്‍ കോഡില്‍ അതിനുള്ള ശിക്ഷ മരണമാണ്.
ഷുഹൈബിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് ഒരു പങ്കുമില്ലെന്ന് സഖാവ് പി ജയരാജന്‍ നെഞ്ചില്‍ കൈവച്ചു പറഞ്ഞിട്ടുണ്ട്. സത്യത്തില്‍, അത് പറയേണ്ട കാര്യമേയില്ല. നാളിതുവരെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു ദുര്‍മരണത്തിലും ജയരാജനോ പാര്‍ട്ടിക്കോ ഒരു പങ്കും ഉണ്ടായിട്ടില്ല.
ഇനി, ബാക്കി കാര്യങ്ങള്‍ ജില്‍ജില്ലായി നടക്കും.'യഥാര്‍ത്ഥ' പ്രതികള്‍ ഉടനെ കീഴടങ്ങും, പാര്‍ട്ടി വക്കീലന്മാര്‍ അവരെ ജാമ്യത്തിലിറക്കും, സാക്ഷികള്‍ കൂറുമാറും...വിപ്ലവം വിജയിക്കും.
കോണ്‍ഗ്രസുകാര്‍ തിരിച്ചടിക്കും എന്ന പേടി വേണ്ട. അവര്‍ 'രഘുപതി രാഘവ രാജാറാം' പാടി കൊലയാളികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കും.
സബ്കോ സന്മതി ദേ, ഭഗവാന്‍!
https://www.facebook.com/Malayalivartha
























