Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

ടി.പി കേസിലെ പ്രതികളെ ജയില്‍ മാറ്റിയതും പരോള്‍ നല്‍കിയതും ഷുഹൈബ് വധത്തിന്റെ ഗൂഢാലോചനയ്ക്ക്; ഇത്‌സി.പി.എം ഒക്‌ടോബറില്‍ തീരുമാനിച്ചിരുന്നു

20 FEBRUARY 2018 11:41 AM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊല്ലാനുള്ള സി.പി.എം ഗൂഢാലോചന ആറു മാസത്തിന് മുമ്പേ തുടങ്ങിയതായി സൂചനകള്‍. ഷുഹൈബിന്റെ വധവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ടി.പി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാനും ജയില്‍ മാറ്റാനുമുള്ള തീരുമാനവും ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാണ് സൂചന. പ്രതികളെ പരോളിലിറക്കാനും ജയില്‍ മാറ്റാനും സി.പി.എം ഒക്‌ടോബറില്‍ തീരുമാനിച്ചിരുന്നു. ഇത്പ്രകാരം ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചത് അനുസരിച്ച് കഴിഞ്ഞ നവംബര്‍ മൂന്നിനാണ് പരോള്‍ റിവ്യു കമ്മിറ്റി ചേര്‍ന്ന് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. കൊലപാതകം നടക്കുന്ന സമയത്തിന് തൊട്ടുമുമ്പായി ഇവര്‍ പരോളില്‍ പോകുകയായിരുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 19 പേര്‍ പരോളില്‍ പോയപ്പോള്‍ ഗൂഢാലോചനകള്‍ക്ക് ചുക്കാന്‍ പിടിക്കാനായി ഒരു സംഘത്തെ പൂജപ്പുര ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. അണ്ണന്‍ സിജിത്തിനെയും ട്രൗസര്‍ മനോജിനേയും സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെ ജയില്‍ മാറ്റിയ നടപടിയും കൂട്ടിവായിക്കുമ്പോള്‍ ആരോപണം അടിവരയിട്ടുറപ്പിക്കാം. ഒരു മാസം മുമ്പാണ് ഇരുവരെയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂരിലേക്കു മാറ്റിയത്. ഇതേ സമയത്താണ് കേസിലെ മുഖ്യപ്രതി കൊടി സുനി ഉള്‍പ്പെടെ 19 പ്രതികള്‍ പരോളില്‍ പോയത്. ജയിലില്‍ കിടന്ന് പോലും ഗൂഢാലോചന നടത്തി കൊലപാതകം നടത്താനുള്ള സി.പി.എമ്മിന്റെ കഴിവ് കുപ്രസിദ്ധിയാര്‍ജിച്ചതാണ്. ജനുവരി 23ന് പരോളില്‍ പോയ ഇവര്‍ ഫെബ്രുവരി എട്ടിന് പരോള്‍ കഴിഞ്ഞ് തിരിച്ചെത്തി.

മോഹനന്‍, ജലീല്‍, രാജന്‍, ജാംഷീര്‍, അബുബക്കര്‍, ശശിധരന്‍, അബ്ദുള്‍ ഖാദര്‍, അനില്‍ കുമാര്‍ എന്ന ശ്രീജു, രാകേഷ് എന്ന കുഞ്ഞന്‍, ഫാറൂഖ്, പ്രേം, ഷിനോജ്, പ്രവീണ്‍, സരേഷ്, പ്രേജിത്, അനൂപ്, കൊടി സുന എന്ന സുനില്‍കുമാര്‍, പി.കെ രാജേഷ്, അലി എന്നിവരാണ് പരോളില്‍ പോയത്. ഇവരുടെ പരോളും ഷുഹൈബ് വധക്കേസും തമ്മില്‍ ബന്ധമുണ്ടെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ടി.പിയെ കൊലപ്പെടുത്തിയ അതേ രീതിയില്‍ തന്നെയാണ് ഷുഹൈബിനെയും കൊന്നത്. സി.പി.എം നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ആഭ്യന്തരവകുപ്പ് പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റാന്‍ ജയില്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചത്. ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ടി.പി വധക്കേസിലെ പ്രതികളില്‍ റഫീക്ക് മാത്രമാണ് ഉള്ളത്. ഹൃദയ ശസ്ത്രക്രിയക്ക് ശേഷമാണ് മനോജിനെ കണ്ണൂര്‍ ജയിലേക്ക് മാറ്റിയത്. ചികിത്സയുടെ ആവശ്യത്തിനായി കണ്ണൂരിലേക്ക് മാറണമെന്ന് മനോജ് അപേക്ഷ നല്‍കിയിരുന്നു.
ഷുഹൈബിനെ ഏതാനും ദിവസം മുന്‍പു സ്‌പെഷ്യല്‍ സബ് ജയിലിനകത്ത് അപായപ്പെടുത്താന്‍ സി.പി.എം തടവുകാര്‍ ശ്രമിച്ചുവെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് പ്രതികളെ രക്ഷപ്പെടാന്‍ പൊലീസ് സൗകര്യമൊരുക്കി കൊടുത്തതും വിവാദമായിട്ടുണ്ട്. സംഭവം നടന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് പൊലീസ് വാഹന പരിശോധന നടത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു  (1 hour ago)

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍  (2 hours ago)

മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു  (2 hours ago)

പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി രണ്ട് സഹോദരന്മാര്‍  (2 hours ago)

ആന്റി നാര്‍ക്കോട്ടിക് വിഭാഗം നടത്തിയ ലഹരിവേട്ടയില്‍ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിടിയില്‍  (2 hours ago)

നാല് വയസ്സുകാരിയുടെ ആറാം വിരലിന് പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവത്തില്‍ ഡോ ബിജോണ്‍ ജോണ്‍സണെ മെഡിക്കല്‍ കോളേജ് പൊലീസ് ചോദ്യം ചെയ്തു  (3 hours ago)

സംസ്ഥാനത്ത് കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി...  (5 hours ago)

വെള്ളക്കെട്ട് പരിഹരിക്കാൻ സക്ഷൻ കം ജെറ്റിംഗ് മെഷീൻ തിരുവനന്തപുരത്തേക്കും... തോടുകള്‍ വൃത്തിയാക്കുന്ന സ്ലിറ്റ് പുഷറും സ്ലോട്ട് ട്രാപ്പറും ഉടനെത്തും  (5 hours ago)

ആരോ​ഗ്യ രം​ഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തി: രമേശ് ചെന്നിത്തല  (5 hours ago)

വിവാഹ പൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം: വനിതാ കമ്മിഷന്‍... പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമം അനുശാസിക്കുന്ന സംരക്ഷണം ലഭ്യമാക്കണം  (5 hours ago)

വനത്തില്‍ വീണ്ടും യൂക്കാലിപ്റ്റസ് വച്ചു പിടിപ്പിക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല  (5 hours ago)

ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പ്: മന്ത്രി ഡോ. ബിന്ദു  (5 hours ago)

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി  (5 hours ago)

മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം ആചരിക്കും: മന്ത്രി വി ശിവൻകുട്ടി  (5 hours ago)

Malayali Vartha Recommends