മിഠായികളും മറ്റും നൽകി വൃദ്ധൻ ഉൾപ്പെടെ അഞ്ചുപേർ ഒൻപതാംക്ലാസ്സുകാരിയെ പീഡിപ്പിച്ചു

മിഠായികളും മറ്റും നൽകി ഒൻപതാംക്ലാസ്സുകാരിയെ പീഡിപ്പിച്ചിരുന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മണക്കടവ് ചുള്ളിപ്പള്ള സ്വദേശികളായ മുക്കാലിയര്‍ നിധിന്‍ ജോസഫ്, ഒറ്റപ്ലാക്കല്‍ മനു തോമസ്, പെരിങ്ങോം സ്വദേശി കണ്ണംബിള്ളി കുഞ്ഞിരാമന്‍, രണ്ടു വിദ്യാര്‍ഥികളുമാണ് പോലീസിന്റെ പിടിയിലായത്.
പെൺകുട്ടി ക്ലാസ് കഴിഞ്ഞു വരുന്ന വൈകുന്നേരങ്ങളിലും ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നതിനിടയിലുമാണ് ഇവർ പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഒടുവിൽ വീട്ടുകാരുടെ പരാതിയിൽ അന്വേഷിച്ചുവന്ന പോലീസ് പെൺകുട്ടിയെ കണ്ടെത്തിയത് നാലു ദിവസത്തെ അന്വേഷണത്തിനു ശേഷമാണ്.
തുടർന്നുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുമായി ബന്ധപെട്ടിരുന്ന നിരവധി പേരെ ഇതിനോടകം തന്നെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും. സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ഇ.പി സുരേശന്‍, എസ്.ഐ മാരായ കെ.ജെ വിനോയ്, പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. സംശയത്തിന് ഇടവരുത്താത്ത രീതിയിൽ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ കഴിയുമെന്ന് ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.പി സുരേശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























