Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..


പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു

മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ത്ത് ആഞ്ഞടിച്ച കാനത്തിനും കൂട്ടര്‍ക്കും സ്വന്തം പാര്‍ട്ടിയില്‍ നിന്നും തലവേദന; ഇസ്മയിലിന്റെ കത്തില്‍ സി.പി.ഐ. കത്തുന്നു

03 MARCH 2018 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ചത് തികഞ്ഞ അനാസ്ഥ

പൊലീസ് സ്റ്റേഷനു മുന്നിൽ പോലീസിനെ ചീത്ത വിളിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ...തെരുവില്‍ മുദ്രാവാക്യം വിളിക്കുന്നത് കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കണ്ടത്..

  തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും

ദേ കൈ അനങ്ങുന്നു..! മരിച്ചെന്ന് കരുതി ചാക്കിൽ കെട്ടി പോസ്റ്റുമോർട്ടം ടേബിളിൽ 40% പൊള്ളൽ..രക്ഷപ്പെട്ട് കണ്ണൻ

കെ.എം. മാണി ഇടതുമുന്നണിയില്‍ വരുന്നുവെന്ന് കണ്ട് അതിനെ തടയിടാനായി ഒരുമുഴം മുമ്പേ എറിഞ്ഞ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് സ്വന്തം പാര്‍ട്ടിയില്‍ നിന്നും തലവേദനയുയരുന്നു. സിപിഐയുടെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണവും രാഷ്ട്രീയ കൊലപാതകവും ഇമേജിനെ കാര്യമായി ബാധിക്കുന്നു.

ഒറ്റപ്പെടുത്തി വേട്ടയാടാനാണു ഭാവമെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നു സി.പി.ഐ. ദേശീയ നേതൃത്വത്തിന് കെ.ഇ. ഇസ്മയിലിന്റെ കത്ത്. തനിക്കെതിരേ ഗുരുതര ആക്ഷേപങ്ങളുള്ള കണ്‍ട്രോള്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിനെതിരേയായിരുന്നു പൊട്ടിത്തെറി. പ്രവര്‍ത്തകര്‍ക്കു നിരാശയുണ്ടാക്കുന്ന ഇസ്മയിലിനെ നിലയ്ക്കു നിര്‍ത്തണമെന്ന ആവശ്യവുമുയര്‍ന്നതോടെ സി.പി.ഐ. സംസ്ഥാന സമ്മേളനത്തില്‍ വിഭാഗീയതയുടെ തീച്ചൂട്.

സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇതു പ്രതിഫലിക്കുമെന്നാണു സൂചന. വെട്ടിനിരത്തല്‍ ഉണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഇസ്മയില്‍ വ്യക്തമാക്കിയതോടെ സമവായത്തിനു കേന്ദ്രനേതൃത്വം ഇടപെടുന്നുണ്ട്.

കെ.ഇ. ഇസ്മയില്‍, അദ്ദേഹത്തിനാപ്പം നില്‍ക്കുന്ന കെ.എന്‍. ചന്ദ്രന്‍, ആര്‍. രാമചന്ദ്രന്‍ എന്നിവര്‍ക്കെതിരേ സാമ്പത്തിക ആരോപണമുള്‍പ്പടെയുള്ള കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയത്. ഇസ്മയില്‍ പക്ഷത്തിനെ വെട്ടിനിരത്താനുള്ള നീക്കത്തിന്റെ തുടക്കമായാണ് ഇതു വ്യഖ്യാനിക്കപ്പെടുന്നത്. സി.എന്‍. ചന്ദ്രനെ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി പുതുച്ചേരിയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ബഹളവുമുണ്ടായിരുന്നു. ഇതിനു സമാനമായ സാഹചര്യമാണു മലപ്പുറം സമ്മേളനവേദിയിലുള്ളത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനുകൂലമായി നിലപാടെടുത്തവരാണ് ഇസ്മയിലിനെതിരേ ആഞ്ഞടിച്ചത്.

യു.എ.ഇ. സന്ദര്‍ശനം നടത്തിയ ഇസ്മയില്‍ നടത്തിയ പണപ്പിരിവും അവിടുത്തെ ആഡംബര ജീവിതവുമാണു കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ആര്‍. രാമചന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നു ഫണ്ട് പിരിച്ച് ചവറ മണ്ഡലം കമ്മിറ്റിക്കു വേണ്ടി സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കമ്മിഷന്‍ കണ്ടെത്തലും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചേര്‍ത്തു. ഇതിനു ബദലായാണ് ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡിക്ക് ഇസ്മയിലിന്റെ കത്ത്.

പാര്‍ട്ടിയില്‍ മൂന്നു വര്‍ഷമായി തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നു. പൊതുസമൂഹത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും ഇകഴ്ത്തിക്കാട്ടാന്‍ ശ്രമമുണ്ടാകുന്നു. ഇങ്ങനെ പോയാല്‍ പലതും തുറന്നുപറഞ്ഞ് രാഷ്ട്രീയജീവിതം അവസാനിപ്പിക്കേണ്ടിവരും. കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും കത്തില്‍ പറയുന്നു.

കത്തിനു തൊട്ടുപിന്നാലെ ചര്‍ച്ചയില്‍ തിരിച്ചടിയെത്തി. തോമസ് ചാണ്ടി വിഷയത്തിലുള്‍പ്പെടെ ശക്തമായ നിലപാടെടുത്ത് പാര്‍ട്ടി ജ്വലിച്ചുനിന്ന സമയത്താണ് അതിനു വിരുദ്ധമായി ഇസ്മയിലിന്റെ പ്രസ്താവന വന്നതെന്നും ആവേശത്തിലായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അതു നിരാശപ്പെടുത്തിയെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഇസ്മയിലിന്റെ നടപടി തെറ്റാണന്നു കണ്ടെത്തി ദേശീയ നേതൃത്വത്തിനു റിപ്പോര്‍ട്ട് ചെയ്ത നടപടി മാതൃകാപരമാണ്. ഇസ്മയിലിനെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി തയാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (3 minutes ago)

പഹൽഗാം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  (5 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ച  (13 minutes ago)

പൊലീസ് സ്റ്റേഷനു മുന്നിൽ മുദ്രാവാക്യം വിളിച്ച് ആദ്യ വനിതാ ഡിജിപി  (38 minutes ago)

  തൃശൂർ പൂരം നടത്തുന്നതിൽ തീരുമാനം നാളെ.... യോഗത്തിൽ തിരുവമ്പാടി,പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും  (43 minutes ago)

യുവാവിന്റെ അവസ്ഥ അതിദയനീയം  (49 minutes ago)

ദേ കൈ അനങ്ങുന്നു..! മരിച്ചെന്ന് കരുതി ചാക്കിൽ കെട്ടി പോസ്റ്റുമോർട്ടം ടേബിളിൽ 40% പൊള്ളൽ..രക്ഷപ്പെട്ട് കണ്ണൻ  (52 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം... ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും...  (2 hours ago)

വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു... കുട്ടി ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (2 hours ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (2 hours ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (2 hours ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (3 hours ago)

Malayali Vartha Recommends