ഇന്ധനവില വര്‍ദ്ധനവ്: ബസ് ചാര്‍ജ് വര്‍ദ്ധിച്ചതോടെ സാധാരണക്കാര്‍ക്ക് ആശ്വാസം ട്രെയിന്‍ യാത്ര

ഇന്ധന വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ് വീണ്ടും ഉയരുമ്പോള്‍ സാധാരണക്കാരുടെ ആശ്രയമാവുകയാണ് ട്രെയിന്‍. ബസ് യാത്രയുടെ മിനിമം നിരക്ക് എട്ട് രൂപയാകുമ്പോള്‍ ട്രെയിനില്‍ അഞ്ച് രൂപ തന്നെയാണ്. നിലവിലെ സാഹചര്യത്തില്‍ 10 രൂപക്ക് 45 കി.മി ദൂരം പാസഞ്ചറിലും 29 രൂപക്ക് 50 കി.മി എക്‌സ്പ്രസിലും യാത്ര ചെയ്യാം. ബസില്‍ ഏഴര കിലോമീറ്ററിന് 10 രൂപ നല്‍കണം. 10 കിലോമീറ്ററിന് 12ഉം 20 കിലോമീറ്ററിന് 19 രൂപയുമാണ് ബസ് നിരക്ക്. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പുറമെ എക്‌സ്പ്രസുകളിലെ യാത്രയും ബസിനെക്കാള്‍ ലാഭകരമാണ്.
പുതുക്കിയ ബസ് നിരക്കിന്റെ പകുതി മതി ട്രെയിന്‍ യാത്രക്ക്. തൃശൂര്‍ കോഴിക്കോട് നിരക്ക് പാസഞ്ചറിന് 30ഉം എക്‌സ്പ്രസ് 55 രൂപയുമാണ്. 118 രൂപയാണ് ബസില്‍ ടിക്കറ്റ് നിരക്ക്. സൂപ്പര്‍ ഫാസ്റ്റില്‍ 121. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് പാസഞ്ചര്‍ ട്രെയിന്‍ നിരക്ക് 45 രൂപയാണ്. എക്‌സ്പ്രസില്‍ 75. സൂപ്പര്‍ഫാസ്റ്റ് ബസിന് 183 രൂപ വേണം. തൃശൂര്‍ - എറണാകളം പാസഞ്ചര്‍ നിരക്ക് 20 രൂപ. ബസ് നിരക്ക് 71 രൂപ. തിരുവനന്തപുരത്തേക്ക് കോട്ടയം വഴി 60 രൂപയാണ് പാസഞ്ചര്‍ നിരക്ക്. എക്‌സ്പ്രസില്‍ 100 രൂപയും. ആലപ്പുഴ വഴി 244 രൂപയാണ് തിരുവനന്തപുരത്തേക്കുള്ള ബസ് നിരക്ക്. എക്‌സ്പ്രസ് ബസില്‍ 100 രൂപക്ക് കഷ്ടിച്ച് എറണാകുളം വരെ എത്താം. കിടന്നുറങ്ങി പോകണമെന്നുണ്ടെങ്കില്‍ തൃശൂരില്‍ നിന്ന് 170 രൂപക്ക് ഭരണസിരാകേന്ദ്രത്തില്‍ എത്താം
.
സ്ലീപ്പര്‍ ടിക്കറ്റ് എടുത്ത് പോയാല്‍ പോലും ബസ് യാത്രയേക്കാള്‍ ലാഭകരമാകും ട്രെയിന്‍ യാത്ര. തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് 85ഉം കോട്ടയത്തേക്ക് 60 ഉം രൂപയാണ് ട്രെയിന്‍ നിരക്ക്. ഒറ്റപ്പാലത്തേക്ക് പാസഞ്ചറിന് 15ഉം എക്‌സ്പ്രസിന് 30ഉം രൂപയാണ് ട്രെയിന്‍ നിരക്ക്. പാലക്കാട് 20ഉം 45ഉം. കോയമ്പത്തൂരിലേക്ക് 30ഉം 60ഉം. തിരുപ്പൂരിലേക്ക് 40, 70. ഈറോഡിലേക്ക് 50, 85. സേലത്തേക്ക് 60,100.&ിയുെ;പാലക്കാട്ടേക്ക് ഓര്‍ഡിനറി ബസില്‍ പോകാന്‍ 54 രൂപ നല്‍കണം. തൃശൂരില്‍ നിന്ന് 165 രൂപക്ക് ട്രെയിനില്‍ ബംഗളൂരുവില്‍ എത്താം. 315 രൂപക്ക് സ്ലീപ്പറില്‍ കയറാം. ബസില്‍ ഡീലക്‌സ് നോണ്‍ എ.സി ബസിന് 664 രൂപയാണ് നിരക്ക്.
https://www.facebook.com/Malayalivartha
























