ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ച അവതാരകന്‍ എന്ന ഗിന്നസ് റെക്കാഡ് കരസ്ഥമാക്കി ആര്‍.ശ്രീകണ്ഠന്‍ നായര്‍

ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ച അവതാരകന്‍ എന്ന ഗിന്നസ് റെക്കാഡ് ഫ്‌ളവേഴ്‌സ് ടി.വിയിലെ ടോക് ഷോ അവതാരകന്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ക്ക് സ്വന്തം. 2013 ല്‍ ബി.ബി.സിയില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെ ഗ്രഹാം നോര്‍ട്ടണ്‍ 175 എന്ന ചോദ്യങ്ങളുടെ റെക്കാഡാണ് ശ്രീകണ്ഠന്‍ നായര്‍ ഷോയിലൂടെ അദ്ദേഹം തിരുത്തിയത്.
ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പരിപാടിയില്‍ ഇതുവരെ 296 ചോദ്യം ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചിട്ടുള്ളത്. അതേസമയം, റെക്കാഡ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും.
ശ്രീകണ്ഠന്‍ നായരുടെ ജന്മസ്ഥലമായ കൊട്ടാരക്കരയിലെ എം.ജി.എം ഹൈസ്‌കൂളിലാണ് പരിപാടി നടന്നു വരുന്നത്. പരിപാടി ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കും..
https://www.facebook.com/Malayalivartha
























