ഐ.എസ് റിക്രൂട്ട്‌മെന്റ്: യാസ്മിന്‍ മുഹമ്മദ് സാഹിദിന് ഏഴ് വര്‍ഷം കഠിന തടവ്

കേരളത്തില്‍ നിന്ന് ഐ.എസ് റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ ബീഹാര്‍ സ്വദേശി യാസ്മിന്‍ മുഹമ്മദ് സാഹിദിന് ഏഴ് വര്‍ഷം കഠിന തടവ്. എന്‍.ഐ.എ കോടതിയാണ് ശിക്ഷവിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ റാഷിദ് അഫ്ഗാനിസ്ഥാനിലാണ്. 15 പേരെയാണ് ഐ.എസിലേക്ക് കടത്തിയത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്തു. ഐ.എസില്‍ നിന്ന് പണം വാങ്ങി, ഇന്ത്യയുമായി ബന്ധമുള്ള അയല്‍രാജ്യങ്ങള്‍ക്കെതിരെ യുദ്ധത്തിന് ശ്രമിച്ചു തുടങ്ങിയ പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിച്ചു.
പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള സംഘങ്ങള്‍ക്ക് ഐ.എസ് കേന്ദ്രത്തിലെത്താന്‍ സഹായച്ചുവെന്ന കുറ്റത്തിന് യു.എ.പി.എ ചുമത്തിയാണ് ഇവര്‍ക്കെതിരെ എന്‍.ഐ.എ കേസ്സ് റജിസ്റ്റര്‍ ചെയ്യതത്
2016 ജൂലായ് 31 ന് കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ്
യാസ്മിനെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുടെയുള്ള 21 പേരെടങ്ങുന്ന സംഘത്തിന് സിറിയയിലെ ഐ.എസ്സ് കേന്ദ്രത്തിലെത്താന്‍ സഹായം ചെയ്യതു നല്‍കിയതിനാണ് ഇവരെ അറസ്റ്റ ചെയ്യതത് .കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ നിന്നും ഐ എസ്സ് കേന്ദ്രത്തിലെത്തിയ അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് പിടിയിലായ യാസ്മിന്‍. എന്നാല്‍ അബ്ദുള്‍ റാഷിദിനെ അറിയില്ലെന്ന് ഇവര്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
കാസര്‍ഗോഡ് പൊലീസ് റജിസ്റ്റര്‍ ചെയ്യത കേസ്സ് പിന്നീട് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് റാഷിദിനെ ഒന്നാം പ്രതിയായും ഐ.എസിന് വേണ്ടി പ്രവര്‍ത്തിച്ചതിന് യു.എ.പി.എ. നിയമത്തിലെ 38, 39 വകുപ്പുകള്‍ ചുമത്തി യാസ്മിനെ രണ്ടാംപ്രതിയുമായാണ് കേസ്സെടുത്തത്. അഫ്ഗാനിസ്താനില്‍നിന്ന് റാഷിദ് ഓണ്‍ലൈനിലൂടെ യാസ്മിന് പണം കൈമറിയതായി കണ്ടെത്തിയിരിന്നു .
https://www.facebook.com/Malayalivartha

























