സി.പി.എമ്മിന് കീറാമുട്ടിയായ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ശോഭനാ ജോര്‍ജ്ജിനെ ഇറക്കി വിജയിക്കുന്നതിന് മുന്നോട്ടിയായാണ് ചെങ്ങന്നൂരില്‍ മുന്‍ എം.എല്‍.എയെ പ്രചരണത്തിനിറക്കിയത്

മുന്‍ കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോര്‍ജിനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം പ്രചരണത്തിനിറങ്ങിയത് ഒരുമുഴം മുമ്പേയുള്ള ഏറാണ്. അടുത്ത കൊല്ലം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് ശോഭനയെ മല്‍സരിപ്പിക്കാമെന്ന് പിണറായിയും കൂട്ടരും ശോഭനാ ജോര്‍ജ്ജിന് ഉറപ്പ് നല്‍കി. അതിന് ശേഷമാണ് മുന്‍.എം.എല്‍.എ സജി ചെറിയാന് വേണ്ടി രംഗത്തിറങ്ങിയത്. സി.പി.എമ്മിന് എന്നും കീറാമുട്ടിയായ ലോക്‌സഭാ മണ്ഡലമാണ് പത്തനംതിട്ട. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഇവിടെ യു.ഡി.എഫിന്റെ കോട്ടയാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിട്ട ഫിലിപ്പോസ് തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടും പച്ചപിടിച്ചില്ല. എന്നാല്‍ ശോഭനാ ജോര്‍ജ്ജിനെ ഇറക്കിയാല്‍ കളിമാറുമെന്ന് സി.പി.എമ്മിനറിയാം. കോണ്‍ഗ്രസ് വിട്ടെങ്കിലും ക്രിസ്ത്രീയസഭകളുമായി ശോഭനാ ജോര്‍ജ്ജിന് ഇന്നും നല്ല ബന്ധമാണുള്ളത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സജിചെറിയാനും ശോഭനാ ജോര്‍ജ്ജുമായി നടത്തിയ ചര്‍ച്ചയിലാണ് പത്തനംതിട്ട സീറ്റ് വാഗ്ദാനം ചെയ്തത്. കഴിഞ്ഞതവണ സ്വതന്ത്രയായി മല്‍സരിച്ച ശോഭനയ്ക്ക് മൂവായിരത്തിലധികം വോട്ട് ലഭിച്ചിരുന്നു. ഭരണ വിരുദ്ധവികാരവും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായ പ്രതിഷേധവും കാരണം സജിചെറിയാന് അനായാസം ജയിക്കാനാകില്ല. അതിനാലാണ് ശോഭനാ ജോര്‍ജ്ജിന്റെ പിന്തുണ തേടിയത്. അതിന് ശേഷം കെ.എം മാണിയുടെ സഹായവും തേടി. ശോഭനയെ ചെങ്ങന്നൂരില്‍ കൂട്ടുമ്പോള്‍ ക്രിസ്ത്യന്‍ സഭകളുടെ വോട്ടുകളും ഉറപ്പിക്കുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം. മാത്രമല്ല ചെങ്ങന്നൂര്‍ ഏര്യാകമ്മിറ്റിയിലും പല ലോക്കല്‍ കമ്മിറ്റികളിലും വിഭാഗീയത ഇപ്പോഴും രൂക്ഷമാണ്. അന്തരിച്ച മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ നായരും സജി ചെറിയാനുമായിരുന്നു മുമ്പ് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. രാമചന്ദ്രന്‍ നായര്‍ക്കൊപ്പം നിന്നവരാണ് ഇപ്പോള്‍ സജിചെറിയാനെതിരെ തിരിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്ണുനാഥിനെ തോല്‍പ്പിക്കാന്‍ ശോഭനാ ജോര്‍ജ്ജിനെ സ്വതന്ത്രയായി മല്‍സരിപ്പിച്ചത് തങ്ങളായിരുന്നെന്ന് സജി ചെറിയാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. അതേസമയം ശോഭനയുടെ ഇടതുമുന്നണിയിലേക്കുള്ള വരവ് മുന്നണിക്കുള്ളില്‍ മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പത്തനംതിട്ട ലോക്‌സഭാ സീറ്റ് സ്വപ്‌നം കാണുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനാണ് ശോഭനയുടെ വരവ് തിരിച്ചടിയായത്. ഇടുക്കി സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പത്തനംതിട്ട സീറ്റാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സീസ് ജോര്‍ജ് താല്‍പ്പര്യപ്പെടുന്നത്.
https://www.facebook.com/Malayalivartha

























