കടക്കെണിയിൽ നിന്നും രക്ഷപ്പെടാൻ ദമ്പതികളെ തിരഞ്ഞെടുത്തു... ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ നിന്നും ആഭരങ്ങൾ മോഷിടിച്ചു; പേരാമ്പ്ര ഇരട്ടക്കൊലപാതകക്കേസിൽ ചന്ദ്രന് ഇരട്ട ജീവപര്യന്തം

നാടിനെ നടുക്കിയ പേരാമ്പ്ര ഇരട്ടക്കൊലപാതകക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. വടകര സെഷൻസ് കോടതിയാണ് രാജന് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പേരാമ്പ്ര ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന് (62), ഭാര്യ ശാന്ത(59) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഞാണിയം തെരുവിലെ കൂന്നേരി കുന്നുമ്മല്‍ ചന്ദ്രന്(58) കുറ്റക്കാരനാണെന്ന് വടകര അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. 2015 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രതി കടക്കെണിയില്‍നിന്ന് രക്ഷപ്പെടാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കൃത്യം നടക്കുന്നതിനിടയില്‍ ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലിയില്‍ അജിന് സന്തോഷിനും(17) വെട്ടേറ്റിരുന്നു. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ബാലന് വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ മുറിയിലേക്കുള്ള ഇടനാഴിയിലാണ് ശാന്ത മരിച്ചുകിടന്നത്. ശാന്തയുടെ മൃതദേഹത്തില്‍നിന്ന് വളകളും സ്വര്‍ണമാലയും അഴിച്ചെടുത്തശേഷം പ്രതി സ്ഥലം വിടുകയായിരുന്നു.
പിന്നീട് പൊലീസ് അന്വേഷണത്തില്‍ പ്രതിയുടെ വീടിന്റെ പിറകുവശത്ത് കൂട്ടിയിട്ട മരക്കഷണങ്ങള്ക്കിടയില്നിന്ന് 41 സെന്റിമീറ്റര്‍ നീളമുള്ള കൊടുവാളും സംഭവസമയം ധരിച്ച വസ്ത്രങ്ങളും കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. നേരിട്ട് തെളിവില്ലാത്ത ഈ കേസില്‍ സാഹചര്യതെളിവിന്റെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കേസിന്റെ ഭാഗമായി ഡി.എന്‍.എ പരിശോധന, മുടി പരിശോധന, രക്തപരിശോധന എന്നിവയും നടത്തി.
മരിച്ച ബാലനും പ്രതി ചന്ദ്രനും സംസാരിച്ചതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജർ അടക്കം 51 സാക്ഷികളെ വിസ്തരിച്ചു. 94 രേഖകളും 28 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. കൊല്ലപ്പെട്ട ബാലന്റെ മകന് ആനന്ദിന്റെ ഭാര്യ പ്രജിത ഒന്നാം സാക്ഷിയും ബഹളം കേട്ട് ഓടിയെത്തിയപ്പോൾ പ്രതി വെട്ടി പരിക്കേല്‍പ്പിച്ച അജില്‍ സന്തോഷ് രണ്ടാം സാക്ഷിയുമാണ്. ഐ.പി.സി 449 (വധിക്കണമെന്ന ലക്ഷ്യത്തോടെ വീട് കൈയേറി മോഷണം നടത്തുക), ഐ.പി.സി 302 (കൊലപാതകം), 392 (കവര്‍ച്ച), 397 (മരണം സംഭവിക്കാന്‍ കഠിനമായ ദേഹോപദ്രവം ചെയ്ത് കവര്‍ച്ച) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























