Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..


ഇറാൻ പണി തുടങ്ങിയിരിക്കുകയാണ്.. ഇസ്രയേലുമായുള്ള പോരാട്ടത്തിന് പിന്നാലെ, ചൈനീസ് ജെ-10 സി യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി ഇറാന്‍.. റഷ്യയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള ശ്രമം പരാജയപ്പെട്ടു..

മുള്‍ച്ചെടികള്‍ നിറഞ്ഞ വഴിയിലൂടെ മരണത്തിന്റെ മടിത്തട്ടില്‍ മഞ്ഞുപോലുരുകുമ്പോഴും... ആതിരയുടെ ആ വരികൾ അറംപറ്റി!! താലിമാലയുമായി വന്ന ബ്രിജേഷിന് കാണാനായത് മോര്‍ച്ചറിയിലെ ഫ്രീസറില്‍ തണുത്തു വിറങ്ങലിച്ച പ്രിയതമയുടെ ചേതനയറ്റ ശരീരം

24 MARCH 2018 04:00 PM IST
മലയാളി വാര്‍ത്ത

മരണം നിരന്തരസാന്നിധ്യമായിരുന്നു ആതിരയുടെ കവിതകളില്‍. തന്റെ പ്രണയഭാജനത്തെ വിവാഹം കഴിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കേ ജന്മംനല്‍കിയ അച്ഛന്റെ കൈകൊണ്ടുതന്നെ ഓര്‍മയായി അവള്‍. മരണത്തിന്റെ സൂചനകള്‍ ഒളിപ്പിച്ച കുറേ കവിതകള്‍ സമ്മാനിച്ചുകൊണ്ട്. എഴുതിയ അക്ഷരങ്ങളിലെല്ലാം ആതിരയുടെ ജീവിതമുണ്ടായിരുന്നു.

'മുള്‍ച്ചെടികള്‍ നിറഞ്ഞ വഴിയിലൂടെ
മരണത്തിന്റെ മടിത്തട്ടില്‍
മഞ്ഞുപോലുരുകുമ്പോഴും ...' എന്നിങ്ങനെ വേദനകളില്‍ പൊള്ളി ആ എഴുത്ത്.
സുവനീറിലെഴുതിയ 'അവള്‍' എന്ന കവിത അവസാനിപ്പിക്കുന്നതിങ്ങനെ-
'ഗ്രീഷ്മത്തിന്റെ സൗന്ദര്യവും വര്‍ഷത്തിന്റെ സംഗീതവും അവള്‍ ആസ്വദിച്ചില്ല. കാരണം ഒരു താലിച്ചരട് അവളെ ബന്ധിച്ചിരുന്നു'. മോര്‍ച്ചറയിലെ ഫ്രീസറില്‍ തണുത്തുറഞ്ഞ് അവള്‍ കിടന്നപ്പോള്‍ ആ വരികള്‍ പലരുടെയും ഹൃദയം കൊത്തിവലിച്ചു. താലിമാലയുമായി വന്ന ബ്രിജേഷിന് കാണാനായതും തണുത്തു വിറങ്ങലിച്ച്‌ ചേതനയറ്റ ആ ശരീരം മാത്രം.  വാത്സല്യത്തേക്കാള്‍ ദുരഭിമാനം സ്വന്തം പിതാവിനെ ഭരിച്ചപ്പോള്‍ അവളുടെ ജീവനെടുക്കാന്‍ തന്നെ പിതാവ് തീരുമാനിക്കുകയായിരുന്നു.

അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓട്ടോഡ്രൈവറായ രാജനാണ് (48) 21കാരിയായ മകള്‍ ആതിരയെ അയല്‍വീട്ടില്‍വച്ചു കുത്തിവീഴ്ത്തിയത്. കീഴ്ജാതിക്കാരനായ യുവാവുമായി പ്രണയവിവാഹത്തിനൊരുങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സാളിഗ്രാം ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു ആതിരയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്നു ആതിര.

ഇതിനിടെ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബംഗളൂരുവിലെ മിലിട്ടറി ഉദ്യോഗസ്ഥന്‍ ബ്രിജേഷ് അമ്മയുമായി ഒരിക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തി. അങ്ങനെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയത്തിനു വഴിമാറി. ഇതിനിടെ ആതിരയ്ക്ക് ചില ആലോചനകള്‍ വന്നതോടെ ഇരുവരും വീട്ടുകാരെ അറിയിച്ച്‌ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രാജന്‍ ഈ ബന്ധം അംഗീകരിക്കാന്‍ തയ്യാറായില്ല. ആതിരയുടെ അമ്മയും ബന്ധുക്കളുമടക്കം അനുകൂല നിലപാട് എടുത്തെങ്കിലും രാജന്റെ എതിര്‍പ്പ് ശക്തമായിരുന്നു. ഇടയ്ക്കൊക്കെ മദ്യപിച്ചെത്തുന്ന രാജന്‍ നിന്നെയും കൊന്ന് ഞാനും ചാകുമെന്ന് പറയാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. എന്നാല്‍ നാട്ടില്‍ എല്ലാവര്‍ക്കും നല്ലപോലെ അറിയാവുന്ന രാജന്‍ പറയുന്നതു പോലെ ചെയ്തുകളയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

അച്ഛന്റെ എതിര്‍പ്പ് ശക്തമായപ്പോള്‍ ആതിര ബ്രിജേഷിനൊപ്പം ഒരുനാള്‍ വീടുവിട്ടിറങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാട്ടി രാജന്‍ അരീക്കോട് പൊലീസില്‍ പരാതി നല്‍കി. ആതിര കാമുകന്റെ വീട്ടിലേക്കല്ല പോയത്. അവളുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പരാതിയെ തുടര്‍ന്ന് പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും തങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതായും ഒരുമിച്ച്‌ താമസിക്കാനാണ് ഇഷ്ടമെന്നും പറയുകയായിരുന്നു. ഒടുവില്‍ ഏറെ നിര്‍ബന്ധത്തിനൊടുവില്‍ വിവാഹം നടത്തി നല്‍കാമെന്ന് രാജന്‍ ഉറപ്പ് നല്‍കിയാണ് പുറത്തിറങ്ങിയത്.

കീഴ്ജാതിക്കാരന്റെ കൂടെ മകള്‍ പോയാല്‍ നാട്ടുകാരുടെ മുഖത്ത് നോക്കാനാകില്ലെന്ന് രാജന്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. പൊലീസ് സ്റ്റേഷനില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വിവാഹത്തിന് സമ്മതം മൂളിയെങ്കിലും വിവാഹശേഷം വീട്ടില്‍ കാലുകുത്താന്‍ പാടില്ലെന്ന് രാജന്‍ പറഞ്ഞിരുന്നുവത്രെ. ദിവസവും മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വിവാഹത്തലേന്ന് മദ്യപിച്ചു വീട്ടിലെത്തിയ രാജന്‍ ആതിരയുടെ സാധനങ്ങളൊക്കെ വലിച്ച്‌ കൂട്ടിയിട്ട് തീയിടുകയായിരുന്നു ആദ്യം. ഭീഷണിപ്പെടുത്തിയിട്ടും ആതിര വിവാഹത്തില്‍ നിന്നും പിന്മാറില്ലെന്ന് ഉറപ്പായതോടെയായിരുന്നു അക്രമം. അച്ഛന്‍ ഉപദ്രവിക്കുമെന്ന് ബോധ്യമായതോടെയാണ് ആതിര ബന്ധുവായ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടച്ചിരുന്നത്.

എന്നാല്‍ രാജന്‍ പിന്നാലെ ഓടിവന്ന് വാതില്‍ ചവിട്ടി പൊളിച്ചു. അകത്ത് കയറി ചുറ്റും നോക്കുന്നതിനിടെ കട്ടിലിനടിയില്‍ പതുങ്ങിയിരുന്ന് ഭയത്തോടെ നോക്കുന്ന മകളെയാണ് കണ്ടത്. വാത്സല്യത്തിന്റെ കണികപോലും ആ പിതാവിലപ്പോഴുണ്ടായിരുന്നില്ല. കട്ടിലിനടിയിലേക്ക് കൈനീട്ടി വലിച്ച്‌ പുറത്തേക്ക് ഇടുകയായിരുന്നു. ആതിരയുടെ നിലവിളി ഉയര്‍ന്നെങ്കിലും ആരെങ്കിലും ഓടിയെത്തും മുമ്ബ് ആതിരയുടെ ഇടനെഞ്ചില്‍ കത്തികുത്തിയിറക്കി. ആ വീട്ടില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്രമംകണ്ട് അവര്‍ പകച്ചുനില്‍ക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ ചിലരാണ് പെണ്‍കുട്ടിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മകളെ കുത്തിവീഴ്ത്തിയ ശേഷം ഓടിക്കൂടിയ നാട്ടുകാരെയും കത്തികാട്ടി രാജന്‍ അകറ്റി നിറുത്തി. എന്നാല്‍ പൊലീസെത്തിയതോടെ കീഴടങ്ങുകയായിരുന്നു. ഇതൊക്കെ നടക്കുമ്ബോഴും ബ്രിജേഷ് പിറ്റേന്ന് പ്രണയിനിക്ക് താലി ചാര്‍ത്താനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അവള്‍ മരിച്ചത് ബ്രിജേഷിന്റെ ബന്ധുക്കള്‍ അറിഞ്ഞെങ്കിലും വരനെ അറിയിക്കാനുള്ള ധൈര്യം വന്നില്ല. അപകടം പറ്റി എന്നു മാത്രം അവനോട് പറഞ്ഞു. താലിയുമായി പുറപ്പെട്ട ബ്രിജേഷ്,പക്ഷേ, അവളെ കണ്ടു മുട്ടിയത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...  (24 minutes ago)

കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസിന്റെ സംശയം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു  (31 minutes ago)

യു എസ് ടി ജെൻസിസ് 2025 നോടനുബന്ധിച്ച് 'ക്യാപ്ചർ ദി ഫ്ലാഗ്' മത്സരം സംഘടിപ്പിക്കും; വിജയികൾക്ക് 7.5 ലക്ഷം രൂപയുടെ സമ്മാനങ്ങൾ  (36 minutes ago)

രാജ്യത്ത് ആറാമത്: എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ്: പി.ജി. കോഴ്സ് ആരംഭിക്കുന്നതിന് പ്രൊഫസര്‍ തസ്തിക  (44 minutes ago)

ഡ്രൈ ഡേയില്‍ വ്യാജനും വിദേശിയുമടക്കം 71 ലിറ്റര്‍ മദ്യവുമായി 3 പേര്‍ പിടിയില്‍  (47 minutes ago)

വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...  (55 minutes ago)

രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം  (1 hour ago)

വിമര്‍ശിച്ച അധ്യാപകനെ 24 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം  (1 hour ago)

വീണ ജോര്‍ജ് നാട് വിട്ടു, മുഖ്യന്‍ വക ക്യാപ്‌സൂള്‍, മലയാളികളുടെ ഗതികേട്  (1 hour ago)

സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും മാറ്റാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന സെന്‍സര്‍ ബോര്‍ഡ്  (1 hour ago)

എന്താ മോനേ ഇത് കണ്ണല്ലേ, തിക്കിലും തിരക്കിലുമാണ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ മൈക്ക് ഐഡി മോഹന്‍ലാലിന്റെ കണ്ണില്‍ തട്ടി  (2 hours ago)

THRISSUR നാടും വീടും കുട്ടികളും ദുഃഖത്തിൽ  (3 hours ago)

China റഷ്യന്‍ കരാര്‍ പാളി; ഇസ്രയേലിനെ നേരിടാന്‍ ചൈന  (3 hours ago)

വെടി നിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു;  (3 hours ago)

KANNUR യുവാവിനായി ഇന്നും തിരച്ചിൽ തുടരുന്നു..  (4 hours ago)

Malayali Vartha Recommends