ഈ ജീവിതകാലം മുഴുവന്‍ നീ എന്റെ കൂടെയുണ്ടാകുമോ? ആരാധകന്റെ വിവാഹാലോചനയ്ക്ക് തപ്‌സി നല്‍കിയ പണി

തനിക്ക് ലഭിച്ച വ്യത്യസ്തമായ ഒരു വിവാഹാലോചന കണ്ട് ഞെട്ടിയിരിക്കുകയാണ് തപ്‌സി പന്നു. തന്റെ കട്ട ആരാധകന്‍ തനിക്കയച്ച വ്യത്യസ്തമായ വിവാഹാലോചന തപ്‌സി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
തപ്‌സിയെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്നും ഈ ജീവിതകാലം മുഴുവന്‍ ഒപ്പം കഴിയാന്‍ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് ഇമെയില്‍ അയച്ച യുവാവ് തന്റെ ഗുണഗണങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്.
താന്‍ ഒരു വെര്‍ജിന്‍ ആണെന്നും സസ്യാഹാരിയാണെന്നും മദ്യപനല്ലെന്നും, വേണമെങ്കില്‍ നുണ പരിശോധനയ്‌ക്കോ നാര്‍ക്കോ ടെസ്റ്റിനോ ബ്രെയിന്‍ മാപ്പിങ് ടെസ്റ്റിനോ തയ്യാറാണെന്നാണ് ആരാധകന്‍ പറയുന്നത്.
ഇനി ജീവിതത്തില്‍ മറ്റെന്ത് വേണം ബെസ്റ്റ് പ്രൊപ്പോസല്‍ എവര്‍ എന്ന കാപ്ഷ്യനോടെയാണ് തപ്‌സി ഈ പ്രൊപ്പോസല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha

























