Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പ്രതിസന്ധികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് നേരിട്ട് അഞ്ചാം വയസിൽ ആര്‍എസ്‌എസുകാരുടെ ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട, അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി അസ്ന ഇനി ഡോക്ടര്‍

25 MARCH 2018 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ആര്‍എസ്‌എസുകാരുടെ ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട അസ്ന ഇനി ഡോക്ടര്‍. ചെറുവാഞ്ചേരിയിലെ അസ്‌നയെ അങ്ങനെ ആർക്കും മറക്കാനാവില്ല. ബോംബുകള്‍ ജീവിതത്തിന് വിലപറഞ്ഞ കണ്ണൂരിലെ കലാപകാലത്തിന്റെ ബാക്കിപത്രമാണ് അസ്‌ന. അഞ്ചാം വയസ്സില്‍ ബോംബേറില്‍ വലതുകാല്‍ ചിതറിത്തെറിച്ചുപോയി. പിന്നീടിങ്ങോട്ട് വേദനയുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു അസ്‌ന. കൂട്ടുകാര്‍ കളിച്ചു നടക്കുമ്പോൾ പൊയ്ക്കാലില്‍ സ്വപ്നങ്ങളിലേക്ക് പിച്ചവെക്കുകയായിരുന്നു അസ്‌ന.

2000 സെപ്തംബര്‍ 27 ന് വൈകുന്നേരം വീട്ടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന അസ്‌നയ്ക്കാണ് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാല്‍ നഷ്ടമായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അന്നാണ് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. കോണ്‍ഗ്രസ് അനുഭാവി കുടുംബമായിരുന്നു അസ്‌നയുടേത്. പൂവത്തൂര്‍ എല്‍ പി സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് അസ്‌ന അക്രമത്തിനിരയായത്. ബോംബേറില്‍ അസ്‌നയുടെ വലതുകാലാണ് തകര്‍ന്നത്. ഈ കാല്‍ മുറിച്ച്‌ മാറ്റേണ്ടി വന്നു. ഈ കേസില്‍ പതിനാല് പ്രതികളെ ജില്ലാ കോടതി ശിക്ഷിച്ചിരുന്നു.

എന്നാല്‍, ബോംബെറിഞ്ഞവര്‍ക്ക് അസ്‌നയുടെ കാല് മത്രമേ തകര്‍ക്കാനായുള്ളു. അസാമാന്യമായ മനക്കരുത്തോടെ വേദനകള്‍ മറികടന്ന് അസ്‌ന പഠനത്തിലൂടെ പുതിയ ആകാശങ്ങള്‍ എത്തിപ്പിടിച്ചു. ഇതോടെ വേദന നിറഞ്ഞ ലോകത്തുനിന്നും മറ്റുള്ളവരുടെ വേദനകളകറ്റാനുള്ള വഴികളിലേക്ക് തിരിയുകയാണ് അസ്‌ന.

ഇന്നലെ വൈകുന്നേരത്തോടെയാണ് എം.ബി.ബി.എസ്.പരീക്ഷയില്‍ വിജയിച്ച കാര്യം അസ്‌ന അറിഞ്ഞത്. ഇതോടെ ഡോക്ടര്‍ എന്ന താല്‍ക്കാലിക റജിസ്‌ട്രേഷന്‍ പദവി അസ്‌നയ്ക്ക് ലഭിച്ചു. ഇനി ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സി കോഴ്‌സു കൂടി പൂര്‍ത്തിയാക്കിയാല്‍ സ്ഥിരം ഡോക്ടര്‍ പദവി ലഭിക്കും. 2013ലായിരുന്നു അസ്‌ന മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്.

2000 സെപ്തംബര്‍ 27ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരന്‍ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയായ അസ്‌നയുടെ നേര്‍ക്ക് ബോംബു വന്നു വീണത്. ബോംബേറില്‍ ആനന്ദിനും പരിക്കേറ്റിരുന്നു.വീടിനു സമീപം പൂവത്തൂര്‍ ന്യൂ.എല്‍.പി.സ്‌കൂളിലായിരുന്നു പോളിംഗ് സ്‌റ്റേഷന്‍. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്‌നയുടെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു.പരിക്കേറ്റ അസ്‌നയ്ക്ക് പിന്നീട് വലതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. എന്നാല്‍ വിധിക്കെതിരെയുള്ള പോരാട്ടമായിരുന്നു അസ്‌നയ്ക്ക് തുടര്‍ന്നുള്ള ജീവിതം. കൃത്രിമ കാല്‍ ഘടിപ്പിച്ചായിരുന്നു ഓരോ കാല്‍വെപ്പും. മിടുക്കിയായ അസ്‌ന അങ്ങിനെ ഡോക്ടറാകാന്‍ പഠിച്ചു തുടങ്ങി.

ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ച്‌ നിര്‍ധനരായ അസ്‌നയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം അസ്‌നയ്ക്ക് ഉപയോഗിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യവും ഏര്‍പ്പാട് ചെയ്തിരുന്നു. ഡോക്ടര്‍ പദവി ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പരിക്കേറ്റ് ഏറെ കാലം ആശുപത്രിയില്‍ കഴിയേണ്ടിവന്ന കാലത്ത് മനസില്‍ ഉടലെടുത്ത ആഗ്രഹമാണ് ഡോക്ടറാവുക എന്നതെന്നും അസ്‌ന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends