ക്രൂരകൃത്യത്തിന് ദുരന്തപര്യവസാനം; വേദനകൊണ്ട് പുളയുന്നതിനിടയിൽ സ്‌ട്രെച്ചറില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ ദേഷ്യം തീര്‍ക്കാന്‍ ഡ്രൈവർ തലകീഴായി കിടത്തിയ അജ്ഞാതനായ രോഗിക്ക് ദാരുണാന്ത്യം: കണ്ണില്ലാത്ത ക്രൂരതയ്ക്ക് നേരെ പ്രതിഷേധം ശക്തം

അപകടത്തില്‍പ്പെട്ടയാള്‍ ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം ചെയ്തതിന് ദേഷ്യം തീര്‍ക്കാന്‍ സ്ട്രെച്ചറില്‍ തലകീഴായി കിടത്തിയതിനെത്തുടര്‍ന്ന് അജ്ഞാതനായ രോഗി മരിച്ചു. പാലക്കാട് നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിയ ആംബുലന്‍സിലാണ് ഇത്തരം ക്രൂരകൃത്യം അരങ്ങേറിയത്. അതേസമയം രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീവ്ര പ്രയത്‌നത്തിലായിരുന്നു. എന്നാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല.
ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഗുരുതര വകുപ്പുകള്‍ ഉണ്ടാവുമെന്നാണ് സൂചന. ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷനും ഇയാള്‍ക്കെതിരെ നടപടിയെടുക്കും. പാലക്കാട് സ്വദേശി ഷെരീഫാണ് ആംബുലന്‍സിന്റെ ഡ്രൈവര്‍. നേരത്തെ ആംബുലന്‍സ് മെഡിക്കല്‍ കോളേജില്‍ എത്തിയ ഉടനെ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങാന്‍ രോഗിയോട് ആവശ്യപ്പെടുകയായിരുന്നു.
ചുറ്റും ഒരുപാട് പേര്‍ നില്‍ക്കുന്നുണ്ടെന്ന് പോലും ശ്രദ്ധിക്കാതെയായിരുന്നു ഈ ധാര്‍ഷ്ട്യം. എന്നാല്‍ ദയനീയാവസ്ഥയിലായിരുന്നു രോഗി. ഇയാള്‍ക്ക് ഒറ്റയ്ക്ക് എഴുന്നേറ്റ് ഇരിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഇതിനിടെയാണ് ഇയാള്‍ രോഗിയോട് ക്രൂരത കാണിച്ചത്. ഇത് കൂട്ടത്തില്‍ നിന്നൊരാള്‍ പകര്‍ത്തിയതോടെയാണ് വിവാദമായത്.
പാലക്കാട് അപകടത്തില്‍പ്പെട്ട് വഴിയകരികില്‍ കിടന്ന അജ്ഞാതനെയാണ് ആംബുലന്‍സ് ഡ്രൈവര്‍ മുളങ്കുന്നതുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സ്‌ട്രെച്ചര്‍ പുറത്തേക്കെടുത്ത് ഒരു ഭാഗം തലകീഴായി വെച്ചിട്ടാണ് ഇയാള്‍ ആശുപത്രി ജീവനക്കാരെ വിളിക്കാന്‍ പോയത്. ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ കിടപ്പാണ് തുടര്‍ന്നത്. ഇതാണ് മരണകാരണമെന്ന് കരുതുന്നു. ആശുപത്രിയില്‍ കൂടി നിന്നവരെ ഡ്രൈവറുമായി കയര്‍ത്തപ്പോള്‍ രോഗി മദ്യപിച്ചെന്നും ആംബുലന്‍സിനകത്ത് മലമൂത്ര വിസര്‍ജനം നടത്തിയെന്നുമായിരുന്നു മറുപടി നല്‍കിയത്. അതേസമയം ഇതിന്റെ വീഡിയോ പകര്‍ത്തരുതെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























