മാണിയെ യു.ഡി.എഫ് പുറത്താക്കിയതല്ല; സ്വയം മുന്നണി വിട്ടുപോയ അദ്ദേഹത്തിന് എന്ത് തീരുമാനവും എടുക്കാം; പരാജയഭീതിയുള്ള എല്‍.ഡി.എഫാണ് ആളെക്കൂട്ടാനും ചാക്കിട്ട് പിടിക്കാനും നടക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

മാണിയെ യു.ഡി.എഫ് പുറത്താക്കിയതല്ലെന്നും സ്വയം മുന്നണി വിട്ടുപോയ അദ്ദേഹത്തിന് എന്ത് തീരുമാനവും എടുക്കാമെന്നും മുന്‍ മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫിനൊപ്പം മാണി നില്‍ക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പരാജയഭീതിയുള്ള എല്‍.ഡി.എഫാണ് ആളെക്കൂട്ടാനും ചാക്കിട്ട് പിടിക്കാനും നടക്കുന്നത്. യു.ഡി.എഫിന് അതിന്റെ ആവശ്യമില്ല. ജനങ്ങളാണ് യു.ഡി.എഫിന്റെ പിന്തുണ. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ ജനവികാരം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
https://www.facebook.com/Malayalivartha

























