ഭാര്യയുമായി വഴക്കിട്ടശേഷം കുട്ടിയെ ബലമായി പിടിച്ചുവാങ്ങി പുറത്തുകൊണ്ടുവന്ന് കുട്ടിയുടെ വായിലേക്ക് എലിവിഷം വെച്ചുകൊടുത്തശേഷം കുട്ടിയെ നിലത്തേക്ക് വലിച്ചെറിഞ്ഞു... മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത് പത്തനംതിട്ടയിൽ....

ശനിയാഴ്ച രാത്രി എട്ടുമണിയോടെ മൂഴിയാര്‍ വനത്തിലായിരുന്നു സംഭവം. ഒന്നരവയസ്സുള്ള കുഞ്ഞിന് വിഷം നല്‍കിയശേഷം അച്ഛന്‍ കുട്ടിയെ നിലത്തെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ മൂഴിയാര്‍ നാല്‍പ്പതേക്കര്‍ കോളനിയിലെ വിനോദ്-സുധ ദമ്ബതിമാരുടെ മകന്‍ സുനിലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രിതന്നെ വിനോദിനെ മൂഴിയാര്‍ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളുടെ ഉള്ളിലും വിഷം ചെന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുധയെ ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. കൊക്കാത്തോട് സ്വദേശിയായ വിനോദ് രണ്ടുവര്‍ഷമായി മൂഴിയാര്‍ വനത്തിലാണ് താമസം. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു.
വിനോദ്-സുധ ദമ്ബതിമാരുടെ രണ്ടുവയസ്സുള്ള ഇരട്ടക്കുട്ടികള്‍ രണ്ടുവര്‍ഷം മുമ്ബ് ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം ആരെയുമറിയിക്കാതെ വനത്തിനുള്ളില്‍ മറവു ചെയ്യുകയായിരുന്നു. മൂഴിയാര്‍ നാല്‍പ്പതേക്കര്‍ വനത്തില്‍ താമസിക്കുന്ന ആദിവാസിയായ വിനോദ് (35) ശനിയാഴ്ച രാത്രി ഭാര്യയുമായി വഴക്കിട്ടശേഷം കുട്ടിയെ ബലമായി പിടിച്ചുവാങ്ങി പുറത്തുകൊണ്ടുവന്ന് കുട്ടിയുടെ വായിലേക്ക് എലിവിഷം വെച്ചുകൊടുക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുമായി മൂഴിയാര്‍ കവലയിലെത്തിയ ഇയാളോട് അവിടെയുണ്ടായിരുന്നവര്‍ വിവരം അന്വേഷിച്ചപ്പോള്‍ ക്ഷുഭിതനായി കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ഉടന്‍തന്നെ കുട്ടിയെ അവരുടെ വാഹനത്തില്‍ സീതത്തോട്ടില്‍ എത്തിച്ച് ആദിവാസി പ്രൊമോട്ടര്‍ ഗിരീഷിനെ ഏല്‍പ്പിച്ചു.
തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ തലയ്ക്കുണ്ടായ മുറിവ് ഗുരുതരമെന്ന് കണ്ടതിനെത്തുടര്‍ന്ന് പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ വലതുകൈയ്ക്കും പൊട്ടലുണ്ട്. വൈദ്യതി ബോര്‍ഡ് ജീവനക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രാത്രി സ്ഥലത്തെത്തിയ മൂഴിയാര്‍ പോലീസ് കവലയില്‍നിന്നു വിനോദിനെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























