Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ നാണം കെടുത്താന്‍ പോലീസുകാര്‍.... പോലീസുകാര്‍ നാട്ടുകാരുടെ മനസമാധാനം കെടുത്തുന്നു; ശക്തമായ പ്രതിഷേധം

26 MARCH 2018 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

നിയമസഭ നടന്നുകൊണ്ടിരിക്കെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെ നാണം കെടുത്താനായി പോലീസുകാര്‍. മുഖ്യമന്ത്രിയും ഡിജിപിയും പോലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പറയുമ്പോഴാണ് സംഭവം. ഒറ്റ ദിവസം കൊണ്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത്.

രണ്ടുപേരുടെ ജീവനെടുത്ത വാഹനപരിശോധന

വാഹനപരിശോധനയ്ക്കിടെ പോലീസിന്റെ വീഴ്ച മൂലം രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ എസ്.ഐയ്ക്കു സസ്‌പെന്‍ഷന്‍. കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ: എസ്. സോമനെയാണു കൊച്ചി മേഖലാ ഐ.ജി. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

സംഭവദിവസം ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒമാരായ ഡി. സുരേഷ് ബാബു, ടി.എസ്. രതീഷ് എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും ഉത്തരവായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആലപ്പുഴ മുതല്‍ അരൂര്‍ വരെ ദേശീയ പാതയില്‍ പെട്രോളിങ് ഡ്യൂട്ടി ചെയ്യുന്ന ഹൈവേ പെട്രോള്‍ വാഹനത്തിന്റെ ചുമതലക്കാരനായ എസ്.ഐയ്ക്കു വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. കഴിഞ്ഞ 11 ന് പുലര്‍ച്ചെ ദേശീയപാതയില്‍ കഞ്ഞിക്കുഴിക്ക് വടക്ക് എ.എസ് കനാല്‍ തീരത്തായിരുന്നു അപകടം.

പോലീസ് ജീപ്പ് കുറുകെയിട്ടു തടഞ്ഞ ബൈക്കിനു പിന്നില്‍ മറ്റൊരു ബൈക്കിടിച്ചാണു രണ്ടുപേര്‍ മരിച്ചത്. കഞ്ഞിക്കുഴി പന്ത്രണ്ടാം വാര്‍ഡില്‍ കൂത്തക്കര വീട്ടില്‍ ഷേബുവും കുടുംബവും സഞ്ചരിച്ചിരുന്ന ബൈക്ക് ചേര്‍ത്തല എസ്.എന്‍. കോളജിന് മുന്നില്‍ ഹൈവേ പോലീസ് കൈകാണിച്ചെങ്കിലും ശ്രദ്ധിക്കാതെ പോയിരുന്നു. പിന്തുടര്‍ന്നെത്തിയ പോലീസ് എ.എസ്. കനാല്‍ തീരത്ത് വച്ച് ജീപ്പ് കുറുകെയിട്ടു ബൈക്ക് തടഞ്ഞു.

ഈ സമയം പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് ഷേബുവിന്റെ ബൈക്കിലിടിക്കുകയായിരുന്നു. പാതിരപ്പള്ളി സ്വദേശി വിച്ചു (26), ഷേബുവിന്റെ ഭാര്യ സുമി (36) എന്നിവരാണു മരിച്ചത്.

ഷേബു (40), മക്കളായ ഹര്‍ഷ (10), ശ്രീലക്ഷ്മി (മൂന്ന്) എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. വിച്ചു സംഭവസ്ഥലത്തുവച്ചും സുമി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ചുമാണു മരിച്ചത്.

ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍ യാത്രക്കാരന്റെ മൂക്കിനിടിച്ചു

ഗവര്‍ണര്‍ക്കു വഴിയൊരുക്കാന്‍ കാര്‍യാത്രക്കാരന്റെ മൂക്കിനിടിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസുകാരനെ സ്ഥലംമാറ്റി. കോട്ട്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ബെന്നിയെ തിരുവനന്തപുരം സ്‌പെഷല്‍ ആംഡ് പോലീസ് ബറ്റാലിയനിലേക്കാണു മാറ്റിയത്. മൂന്നുമാസം നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കുകയും വേണം.

ശനിയാഴ്ച കോട്ടയ്ക്കല്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണു സംഭവം. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിന് കാര്‍ മാറ്റിയിടണമെന്നാവശ്യപ്പെട്ടാണു യാത്രക്കാരന്റെ മൂക്കിനിടിച്ചു പരുക്കേല്‍പ്പിച്ചത്. കോട്ടയ്ക്കല്‍ കൊളത്തൂപ്പറമ്പ് ശ്രുതിയില്‍ കെ.ആര്‍. ജനാര്‍ദനാണ് (69) പരാതിക്കാരന്‍.

ഇദ്ദേഹത്തെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗവര്‍ണര്‍ പോയ ശേഷം കാറെടുക്കാനൊരുങ്ങുമ്പോള്‍ പോലീസുകാരന്‍ ആക്രോശിച്ചു മുഷ്ടിചുരുട്ടി മൂക്കിനിട്ട് ഇടിച്ചെന്നാണു പരാതി. രാവിലെ വീട്ടില്‍നിന്ന് സ്വാഗതമാട്ടേയ്ക്ക് പോകുമ്പോഴാണു സംഭവമെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

തെറി പറയുന്ന പോലീസ്

യുവാക്കളെ എസ്.ഐ. അസഭ്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന്, ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി. ഈരാറ്റുപേട്ട എസ്.ഐ. അസഭ്യം പറയുന്ന വീഡിയോയാണ് പ്രചരിച്ചത്. എസ്.ഐ. മഞ്ജുദാസിനെ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിലൂടെ ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ യാത്രചെയ്ത യുവാക്കള്‍ക്കുനേരേയായിരുന്നു അസഭ്യവര്‍ഷം. വാഹനം പിടികൂടി സ്‌റ്റേഷനിലെത്തിച്ചശേഷം ചീത്തവിളിക്കുകയായിരുന്നു.

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. 'ഈരാറ്റുപേട്ടയിലെ ജനമൈത്രി പോലീസിന്റെ മാന്യമായ പെരുമാറ്റംഇതാണെടാ പോലീസ്' എന്ന തലക്കെട്ടോടെയാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്

യുവാക്കളെ പരസ്യമായി തെറിവിളിക്കുന്നതു വ്യക്തമായി കേള്‍ക്കാം. പോലീസുകാര്‍ മാന്യമായി സംസാരിക്കണമെന്ന് വകുപ്പുമേധാവി നിര്‍ദേശിച്ചിട്ടുള്ളതാണ്. സംഭവം സംബന്ധിച്ച് എസ്.ഐ. പ്രതികരിച്ചിട്ടില്ല..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (2 hours ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (4 hours ago)

Malayali Vartha Recommends