പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ; നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്

പോലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസില്‍ നിന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് നോട്ടീസ് നല്‍കിയത്. പോലീസ് കാണിക്കുന്ന അനീതിക്ക് സര്‍ക്കാരാണ് ഉത്തരവാദിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. പോലീസിനെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മന്ത്രി എ.കെ. ബാലന് സഭയില്‍ പറഞ്ഞു. പോലീസ് ഉള്‍പ്പെട്ട ഒറ്റപ്പെട്ട അക്രമസംഭവങ്ങളില്‍ ശക്തമായ നടപടിയുണ്ടാകും. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ പോലീസ് അതിക്രമങ്ങളില്‍ നടപടിയെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























